അനിത സജിത്തിനൊപ്പം ഇറങ്ങിയത് ഭര്‍ത്താവിനെ ഉപേക്ഷിച്ച്, ജീവനൊടുക്കിയത് കുട്ടികള്‍ ഉറങ്ങിയ സമയത്ത്; ലോഡ്ജില്‍ യുവതിയും യുവാവും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു

തൃശൂര്‍: ചാലക്കുടിയിലെ ലോഡ്ജ് മുറിയില്‍ യുവതിയേയും യുവാവിനേയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം തുടരുന്നു. മരോട്ടിച്ചാല്‍ സ്വദേശി സജിത്, ഈറോഡ് സ്വദേശി അനിത എന്നിരെയാണ് മരിച്ച നിലയില്‍ കാണ്ടെത്തിയത്.

അനിതയുടെ 12 ഉം 10 ഉം വയസുള്ള കുട്ടികളും ഇവര്‍ക്ക് ഒപ്പമുണ്ടായിരുന്നു. കുട്ടികള്‍ ഉറങ്ങുന്നതിനിടെയായിരുന്നു ഇവര്‍ ജീവനൊടുക്കിയത്. ഉറക്കം ഉണര്‍ന്ന് കുട്ടികളാണ് ലോഡ്ജ് ജീവനക്കാരെ വിവരം അറിയിക്കുന്നത്. സംഭവ സ്ഥലത്തു നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. അങ്കമാലിയില്‍ താമസം ശരിയാകും വരെ ലോഡ്ജില്‍ താമസിക്കുമെന്നാണ് ഇവര്‍ റൂമെടുക്കുമ്പോള്‍ പറഞ്ഞിരുന്നത്.

ഈറോഡ് സ്വദേശിയായ അനിത ഭര്‍ത്താവിനെ ഉപേക്ഷിച്ച് സജിത്തിനൊപ്പം ജീവിക്കാന്‍ ഇറങ്ങിത്തിരിച്ചതാണെന്നു നിഗമനം. രണ്ടു ദിവസം മുന്‍പാണ് ലോഡ്ജില്‍ മുറിയെടുത്തത്. കേസില്‍ പോലീസ് അന്വേഷണം തുടരുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News