വിവാഹത്തിനെത്തിയ മുന്‍ കാമുകനെ ഭര്‍ത്താവിന്റെ മുന്നില്‍ വെച്ച് കെട്ടിപ്പിടിച്ച് വധു! വീഡിയോ വൈറല്‍
വിവാഹത്തിനെത്തിയ കാമുകനെ ഭര്‍ത്താവിന്റെ മുന്നില്‍വെച്ച് കെട്ടിപ്പിടിക്കുന്ന നവവധുവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഇന്തോനേഷ്യയില്‍ നിന്നുള്ളതാണ് ഈ വീഡിയോ. ടിക് ടോക്കിലാണ് വിവാഹച്ചടങ്ങില്‍ നിന്ന് പകര്‍ത്തിയ ഈ വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നീട് നിരവധിപേര്‍ വീഡിയോ പങ്കിട്ടു.
തന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ മുന്‍കാമുകനെ കണ്ട് ഏറെ സന്തോഷത്തിലായിരുന്നു യുവതി. സ്റ്റേജിലേക്ക് കയറിയ ഉടനെ, യുവതിയ്ക്ക് ആശംസകള്‍ നേര്‍ന്ന് ഹസ്തദാനത്തിനായി മുന്‍കാമുകന്‍ കൈനീട്ടുമ്പോഴാണ് യുവതി അപ്രതീക്ഷിതമായി ഭര്‍ത്താവിനോട് ആലിംഗനത്തിനായി അനുമതി തേടുന്നത്. ഉടന്‍ തന്നെ ഭര്‍ത്താവ് അനുവാദം നല്‍കുകയും ഇരുവരും ആഹ്ലാദത്തോടെ കെട്ടിപ്പിടിക്കുകയും ചെയ്തു.
തുടര്‍ന്ന് യുവാവ് വരന് ഹസ്തദാനം ചെയ്തു. ഹസ്തദാനത്തിന് ശേഷം വരനും യുവാവിനെ ആലിംഗനം ചെയ്യുന്നത് വീഡിയോയില്‍ കാണാം. മൂവരും ഏറെ സന്തോഷത്തോടെ വര്‍ത്തമാനം പറയുകയും ചെയ്യുന്നുണ്ട്. വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗം സൃഷ്ടിക്കുകയാണ്.