ദളിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; ദൃശ്യങ്ങള്‍ 300 രൂപയ്ക്ക് വിറ്റു! ആറു പേര്‍ അറസ്റ്റില്‍

ലക്‌നൗ: ദളിത് യുവതിയെ കൂട്ടബലാത്സംഗം ചെയത കേസില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ ഉള്‍പ്പെടെ ആറുപേര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ബദാവൂനിലാണ് സംഭവം. കൂട്ടബലാത്സംഗത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രതികള്‍ വിഡിയോ ദൃശ്യങ്ങള്‍ വിറ്റതോടെയാണ ഞെട്ടിക്കുന്ന സംഭവം പുറത്തറിയുന്നത.

30കാരിയായ ദളിത യുവതിയെ അഞ്ചംഗ സംഘം വയലില്‍വെച്ച് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവത്തിന്റെ നിരവധി വിഡിയോ ദൃശ്യങ്ങള്‍ പ്രതികള്‍ പകര്‍ത്തി. വിഡിയോ പുറത്തുവിടുമെന്ന ഭീഷണിപ്പെടുത്തിയിരുന്നതിനാല്‍ യുവതി സംഭവം പുറത്തുപറഞ്ഞിരുന്നില്ല. ഒകടോബറില്‍ നടന്ന സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ അടക്കം പ്രചരിക്കാന്‍ തുടങ്ങിയതോടെ യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

പ്രതികള്‍ 300 രൂപക്ക് പ്രദേശവാസികള്‍ക്ക് വിഡിയോ ദൃശ്യങ്ങള്‍ കൈമാറിയതായും യുവതി പരാതിയില്‍ പറഞ്ഞു. അറസ്റ്റിലായ ആറുപേരില്‍ അഞ്ചുപേരെ വിഡിയോയില്‍ വ്യക്തമാണ്. ഒരാളെ വിഡിയോയില്‍ കാണുന്നില്ലെങ്കിലും സംഭവത്തില്‍ പ്രതിയാണെന്ന പോലീസ് പറഞ്ഞു. രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News