സംവിധായകന്‍ ശങ്കറിനെതിരേ ജാമ്യമില്ലാ വാറണ്ട്

ചെന്നൈ: തമിഴ് സൂപ്പര്‍ സംവിധായകന്‍ ശങ്കറിനെതിരേ ജാമ്യമില്ലാ വാറണ്ട്. യന്തിരന്‍ സിനിമയുടെ കഥ മോഷ്ടിച്ചതാണെന്ന കേസിലാണ് ചെന്നൈ എഗ്മോര്‍ മജിസ്‌ട്രേറ്റ് കോടതിയുടെ നടപടി.

എഴുത്തുകാരന്‍ അറൂര്‍ തമിഴ് നാടനാണ് എഗ്മോര്‍ കോടതിയില്‍ പരാതി നല്‍കിയിരുന്നത്. തന്റെ കഥയായ ജിഗൂബയാണ് ശങ്കര്‍ യന്തിരനാക്കിയതെന്നാണ് അറൂര്‍ പരാതിയില്‍ പറയുന്നത്.

അറൂര്‍ നേരത്തേ പരാതി നല്‍കിയിരുന്നെങ്കിലും കേസില്‍ പത്തുവര്‍ഷമായിട്ടും ശങ്കര്‍ കോടതിയില്‍ ഹാജരാകാതിരുന്നതോടെയാണ് കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. 2010ലാണ് യന്തിരന്‍ ആദ്യഭാഗം ഇറങ്ങിയത്. സൂപ്പര്‍ താരം രജനികാന്തും ഐശ്വര്യ റായിയുമായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News