ലിയോ ആദ്യദിന കലക്ഷന്‍ 100 കോടി കടക്കുമോ? കണക്കുകളിങ്ങനെ!
ചെന്നൈ:നീണ്ട കാത്തിരിപ്പിനൊടുവില്‍ വിജയ് യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ലിയോ എന്ന സിനിമ റിലീസ് ചെയ്തു. ഫാന്‍സ് ഷോ കഴിഞ്ഞപ്പോഴേക്കും സോഷ്യല്‍ മീഡിയയില്‍ പ്രതികരണങ്ങളുടെ പ്രവാഹമായിരുന്നു. മുന്‍പെങ്ങും കാണാത്ത ഒരു വിജയ് യെ കണ്ടു, ലോകേഷ് കനകരാജ് മാജിക്, അനിരുദ്ധ് ഭ്രമിപ്പിച്ചു എന്നൊക്കെ പറഞ്ഞ് ഫുള്‍ പോസിറ്റീവ് കമന്റ് തന്നെ. ഈ ആഴ്ചയിലും വരുന്ന ആഴ്ചയിലും ഒന്നും തന്നെ വീക്കെന്റ് ടിക്കറ്റുകള്‍ കിട്ടാനില്ല എന്നാണ് പറയുന്നത്.
തിയേറ്ററുകള്‍ കുത്തിനിറച്ച്, ആരാധകര്‍ക്ക് ആവേശം നിറച്ച് ലിയോ പ്രദര്‍ശനം തുടരുമ്പോള്‍ കലക്ഷന്‍ റെക്കോര്‍ഡുകള്‍ ബോക്‌സോഫീസ് തകര്‍ത്തെറിയുമോ എന്നാണ് അറിയാത്തത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം രജിനികാന്ത് സൃഷ്ടിച്ച റെക്കോര്‍ഡുകള്‍ എല്ലാം വിജയ് തകര്‍ത്തു. ഇനി ആദ്യ ദിവസമായ ഇന്നത്തെ കണക്കുകള്‍ കൂടെ പുറത്ത് വന്നാല്‍, തമിഴിലെ ഏറ്റവും വലിയ ബോക്‌സോഫീസ് ഹിറ്റായി ലിയോ മാറുമോ എന്നാണ് അറിയേണ്ടത്.
ഇതുവരെ രജിനികാന്തിന്റെ 2.o, കബാലി എന്നീ ചിത്രങ്ങള്‍ മാത്രമാണ് ആദ്യ ദിവസം തന്നെ നൂറ് കോടി ക്ലബ്ബിലേക്ക് കടന്നത്. ഈ ഒരു ട്രെന്റില്‍ ലിയോ റെക്കോര്‍ഡ് തകര്‍ക്കാനുള്ള സാധ്യതയുണ്ട്. നോര്‍ത്ത് അമേരിക്കയില്‍ ജയിലര്‍ നേടിയ മൊത്തം കലക്ഷന്‍ ലിയോ പ്രി ബുക്കിങ് കൊണ്ട് തന്നെ ബീറ്റ് ചെയ്തു എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യയില്‍ ലിയോയുടെ ആദ്യ ദിവസത്തെ പ്രി-ബുക്കിങ് കലക്ഷന്‍ 46.36 കോടിയാണ്. 44.8 കോടി നേടി ഫസ്റ്റ് ഡേ പ്രി ബുക്കിങില്‍ റെക്കോഡ് ഇട്ടിരുന്ന രജിനികാന്തിന്റെ ജയിലര്‍ വിജയ് ചരിത്രമാക്കി. ട്രേഡ് അനലിസ്റ്റ് ആയ രമേഷ് ബാല പറഞ്ഞത്, ‘എന്റെ പ്രെഡിക്ഷന്‍ ശരിയാണെങ്കില്‍ ലിയോ ആദ്യ ദിവസം ഇന്ത്യയില്‍ നീന്ന് 70 കോടി വാരും. വേള്‍ഡ് വൈഡ് ആ കലക്ഷന്‍ കണക്കുകള്‍ നൂറ് കോടി കടക്കും’ എന്നാണ്. അങ്ങനെ വന്നാല്‍ തമിഴിലെ ബിഗ്ഗസ്റ്റ് റിലീസ് ലിയോ തന്നെ!
വാരിസ് എന്ന ചിത്രമാണ് വിജയ് യുടെ ഏറ്റവുമൊടുവില്‍ റിലീസ് ചെയ്തത്. 26.5 കോടിയായിരുന്നു ഈ സിനിമയുടെ ആദ്യ ദിന കലക്ഷന്‍. അതിനൊപ്പം അജിത്തിന്റെ തുനിവ് എന്ന സിനിമയും റിലീസായിരുന്നു. തുനിവും ഏകദേശം അതേ തുകയില്‍ ഫസ്റ്റ്‌ഡേ കലക്ഷന്‍ ക്ലോസ് ചെയ്തു. വാരിസിന്റെ മൊത്തം കലക്ഷന്‍ 297.55 കോടിയായിരുന്നു.