25.6 C
Kottayam
Wednesday, May 15, 2024

വയനാട്ടില്‍ കാട്ടനയുടെ ആക്രമണത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയായ യുവതിയ്ക്ക് ഗുരുതര പരിക്ക്

Must read

വയനാട്: വയനാട് കുറുവ ദ്വീപിന് സമീപം സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയെ കാട്ടാന ആക്രമിച്ചു. പാക്കം സ്വദേശിനി ഇന്ദിരയ്ക്കാണ് കാട്ടാനയുടെ പരിക്കേറ്റത്. ഇന്ന് രാവിലെ 8.45 ഓടെയാണ് കാട്ടാന ആക്രമണമുണ്ടായത്.

നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ ഇവരെ മാനന്തവാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ 4 വാരിയെല്ലുകള്‍ പൊട്ടിയിട്ടുണ്ട്. യുവതി യാത്ര ചെയ്തിരുന്ന സ്‌കൂട്ടര്‍ ആന ചവിട്ടി തകര്‍ത്തു. കുറുവാ ദ്വീപ് വനസംരക്ഷണ സമിതി ജീവനക്കാരിയായ ഇന്ദിര സ്‌കൂട്ടറില്‍ കുറുവയിലേക്ക് പോകും വഴി കാട്ടാനകളുടെ മുമ്പില്‍ പെടുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week