എടക്കര: മലപ്പുറത്തു കാട്ടാന വീടിനു മുകളിലേക്ക് മരം മറിച്ചിട്ടു. അറന്നാടംപാടം വനം ക്വാര്‍ട്ടേഴ്‌സ് റോഡില്‍ ചടങ്ങലയ്ക്ക് സമീപം പുത്തന്‍പുരയില്‍ കല്യാണിയുടെ വീടിന് മുകളിലേക്കാണു മരം തള്ളിയിട്ടത്. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം.
ആന നാട്ടില്‍ ഭീതി വിതച്ചു. മരം വീണതിനെ തുടര്‍ന്ന് വീടിനു കേടുപാടുകളുണ്ട്. വൈദ്യുത ലൈനും നിലംപതിച്ചിട്ടുണ്ട്. ഈ സമയത്ത് കല്യാണിയും മകളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
ഒരാഴ്ചയോളമായി കൊമ്പന്‍ ജനവാസ കേന്ദ്രങ്ങളില്‍ കറങ്ങുകയാണ്. ആനക്കൂട്ടത്തെ പ്രതിരോധിക്കാന്‍ വനാതിര്‍ത്തിയില്‍ വൈദ്യുതവേലി സ്ഥാപിച്ചത് പ്രവര്‍ത്തനരഹിതമാണ്.