മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടു പോയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍; പിടിയിലായത് കോട്ടയത്തെ ഗുണ്ടാ നേതാവ്

ആലപ്പുഴ: മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടു പോയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ഗുണ്ടാ നേതാവ് കോട്ടയം സ്വദേശി ഷംസ് ആണ് പിടിയിലായത്. ബിന്ദുവിനെ വീട്ടില്‍ നിന്നു തട്ടിക്കൊണ്ടു പോകാന്‍ സ്വര്‍ണക്കടത്ത് സംഘം ക്വട്ടേഷന്‍ നല്‍കിയത് ഷംസിന്റെ സംഘത്തിനാണ്.

സ്വര്‍ണക്കടത്ത് സംഘത്തിലെ കണ്ണിയാണ് ബിന്ദുവും. ധാരണ തെറ്റിച്ചതിനെ തുടര്‍ന്നാണ് ബിന്ദുവിനെ ഗുണ്ടാ സംഘം തട്ടിക്കൊണ്ടു പോയത്. നേരത്തെ കേസുമയി ബന്ധപ്പെട്ട് ഷംസിന്റെ കൂട്ടാളികളായ നാല് പേരെ പോലീസ് പിടികൂടിയിരുന്നു.