ഭർത്താവിനെ തേടിയെത്തിയ കാമുകിയെ ഭർത്താവിന് വിവാഹം കഴിച്ച് നൽകി ഭാര്യ

ഒഡീഷ: തേച്ചിട്ടു പോകുന്ന ഭർത്താവിനെ പെട്രോളൊഴിച്ച് കത്തിയ്ക്കുന്ന കഥകളും ഭാർത്താവിന്റെ കാമുകിയെ ചൂലിന് അടിയ്ക്കകയും ചെയ്യുന്ന കാലത്ത് ഭർത്താവിനെ തേടിയെത്തിയ  കാമുകിയെ വിവാഹം നടത്തികൊടുത്ത  യുവതിയാണ്  ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ താരം. ഒഡീഷയിലെ മാൽക്കൻഗിരി സ്വദേശിനി ഗായത്രി കബസിയാണ് ഭർത്താവ് രാമ കബസിയുടെയും കാമുകി ഐത മഡകമിയുടെയും വിവാഹം നടത്തിക്കൊടുത്തത്. രാമയെ കാണാതെ തേടി എത്തിയപ്പോഴാണ് ഇയാൾ വിവാഹിതനും നാലു കുട്ടികളുടെ അച്ഛനും ആണെന്ന് ഐത അറിഞ്ഞത്. ഭർത്താവിന് കാമുകി ഉണ്ടെന്നറിഞ്ഞ് ഗായത്രി‍യ്ക്കും അതൊരു ഞെട്ടൽ ആയിരുന്നു.

രാമ കബസിനെതിരെ വഞ്ചനാ കുറ്റത്തിനു കേസ് കൊടുക്കാനായിരുന്നു കാമുകിയുടെ തീരുമാനം. എന്നാൽ, ഭർത്താവിന് ഐതയെ വിവാഹം കഴിക്കാൻ ഗായത്രി അനുവാദം നൽകുകയും സിദ്ധേശ്വർ ക്ഷേത്രത്തിൽവച്ച് വിവാഹം നടത്തിക്കൊടുക്കുകയുമായിരുന്നു. ഐതയെ ഒപ്പം താമസിപ്പിക്കാനും ഗായത്രി അനുവാദം നൽകി. ഐത പരാതി നൽകിയാൽ രാമ ജയിലിൽ പോകേണ്ടി വരുമോ എന്ന ഭയമാണ് വിവാഹത്തിന് സമ്മതിക്കാൻ ഗായത്രിയെ പ്രേരിപ്പിച്ചതെന്നും ആക്ഷേപമുണ്ട്.

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News