26.6 C
Kottayam
Saturday, May 18, 2024

മലയാള സർവകലാശാലയിലെ 10 അധ്യാപക നിയമനങ്ങൾ ഹൈക്കോടതി റദ്ദാക്കി

Must read

തിരൂര്‍ :അധ്യാപക നിയമനത്തിൽ പാലിക്കേണ്ട യു.ജി.സി മാനദണ്ഡങ്ങൾ സർവകലാശാല പാലിച്ചില്ല എന്ന് കണ്ടെത്തിയതിനേത്തുടർന്ന് 2016 ൽ മലയാള സർവകലാശാലയിലെ വിവിധ വകുപ്പുകളിലേക്ക് നടത്തിയ 10 അസിസ്റ്റന്റ് പ്രൊഫസർ അധ്യാപക നിയമനങ്ങൾ കേരള ഹൈക്കോടതി റദ്ദാക്കി.

അധ്യാപക നിയമനത്തിനുള്ള അഭിമുഖത്തില്‍ പങ്കെടുത്ത ഉദ്യോഗാര്‍ത്ഥികളായ ഡോ.സതീഷും മറ്റ് ഒമ്പത് പേരും നൽകിയ പരാതിയിലാണ് വിധി പ്രഖ്യാപിച്ചത്. ജസ്റ്റിസ് ഷാജി പി ചാലി ബെഞ്ചിന്‍റേതാണ് വിധി. വാദി ഭാഗത്തിന് വേണ്ടി അഡ്വക്കേറ്റ് എംപി ശ്രീകൃഷ്ണൻ, അഡ്വ. മുഹമ്മദ് മുസ്തഫ എന്നിവർ ഹാജരായി.

ഡോ. ജെയ്നി വര്‍ഗീസ്, ശ്രീജ വി, ഡോ. മഞ്ജുഷ വര്‍മ്മ, ഡോ. കെ എസ് ഹക്കീം, ഡോ. ധന്യ ആര്‍, ഡോ. ശ്രീരാജ്, ഡോ. ശ്രീജ എന്‍ ജി, ഡോ. എസ് എസ് സ്വപ്ന റാണി, വിദ്യ ആര്‍, ഡോ. സുധീര്‍ സലാം എന്നിവരുടെ നിയമനങ്ങളാണ് റദ്ദാക്കിയത്. അധ്യാപക നിയമനത്തിൽ പാലിക്കേണ്ട യുജിസി മാനദണ്ഡങ്ങൾ സർവകലാശാല പാലിച്ചിട്ടില്ല, അഭിമുഖ പാനൽ രൂപീകരണത്തിൽ നടത്തിയ വീഴ്ച, വിജ്ഞാപനം മുതലുള്ള മുഴുവൻ നടപടികളിലും സർവകലാശാലയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ള വീഴ്ചകൾ എന്നിവ പരിഗണിച്ചാണ് വിധി.

കെ. ജയകുമാർ ഐഎഎസ് വൈസ് ചാൻസലർ ആയിരിക്കുമ്പോഴാണ് ഈ നിയമനങ്ങളെല്ലാം നടന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week