EntertainmentKeralaNews

ഇന്റർനെറ്റിൽ സെർച്ച് ചെയ്യുമ്പോൾ സംയുക്ത ഹോട്ട് എന്ന് ആദ്യം തന്നെ വരുന്നത് ആരുടെ കുഴപ്പമാണെന്ന് നടി

കൊച്ചി:മലയാളത്തിൽ നിന്നും തെന്നിന്ത്യൻ സൂപ്പർ താര സിനിമകളിലേക്ക് ചേക്കേറിയ താരമാണ് നടി സംയുക്ത. മലയാള സിനിമയിൽ മികച്ച നടിയെന്നു ശ്രദ്ധ നേടിയ ശേഷമാണ് സംയുക്ത തമിഴ്, തെലുങ്ക് ഭാഷകളിലേക്ക് ഇപ്പോൾ കൂടുതൽ ശ്രദ്ധ കൊടുക്കുന്നത്. തെലുങ്കിൽ ഇതിനകം വൻ ആരാധക വൃന്ദം തീർക്കാൻ സംയുക്തയ്ക്ക് കഴിഞ്ഞു. തമിഴിൽ വാത്തി എന്ന സിനിമയിലൂടെ ശ്രദ്ധ നേടാനും നടിക്കായി. മലയാളത്തിൽ വെള്ളം, തീവണ്ടി തുടങ്ങി ചുരുക്കം സിനിമകളിൽ സംയുക്ത അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ ബൂമറാം​ഗ് എന്ന മലയാള സിനിമയുടെ പ്രാെമോഷൻ ചടങ്ങുകളിൽ നടി പങ്കെടുക്കാതിരുന്നത് വിവാദമായിരുന്നു.

സിനിമയിൽ മറ്റൊരു വേഷം ചെയ്ത നടൻ ഷൈൻ ടോം ചാക്കോ സംയുക്തക്കെതിരെ പരസ്യമായി രം​ഗത്തെത്തുകയും ചെയ്തു. പിന്നാലെ സംയുക്തയ്ക്കെതിരെ വ്യാപക സൈബറാക്രമണവും നടന്നു. എന്നാൽ അന്ന് ഇതേക്കുറിച്ച് പ്രതികരിക്കാൻ നടി തയ്യാറായില്ല. ഇപ്പോൾ വിരുപക്ഷ എന്ന തെലുങ്ക് സിനിമയുടെ പ്രൊമോഷൻ പരിപാടികളിൽ പങ്കെടുക്കവെ ഇതേക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് സംയുക്ത.

ഷെെൻ ടോമിന്റെ ആരോപണത്തോട് പ്രതികരിക്കാഞ്ഞതിന് കാരണമുണ്ടെന്ന് സംയുക്ത വ്യക്തമാക്കി. ഇവിടെ ഇപ്പോഴുള്ള മീഡിയ കൾച്ചറെന്തെന്നാൽ എന്തെങ്കിലും ഒരു വിഷയം വരുന്നു, അതിനെക്കുറിച്ച് ചർച്ച. എല്ലാം കൂട്ടിച്ചേർത്ത് വേറൊരു നരേറ്റീവ് ഉണ്ടാക്കും. വേറൊരു ഇൻഡസ്ട്രിയായി കണ്ടന്റ് ക്രിയേഷനെന്ന രീതിയിൽ നടന്ന് പോവുകയാണ്.

നാട്ടുകാരുടെ ജീവിതത്തെ ബാധിക്കുന്ന ഒരു കാര്യമോ ഭീകരമായ പ്രശ്നമോ ആയിരുന്നെങ്കരിൽ ഞാൻ തന്നെ വന്ന് പ്രതികരിച്ചേനെ. എനിക്ക് ഷൂട്ടുണ്ടായിരുന്നു. ഒന്നുകിൽ ഷൂട്ട് ക്യാൻസൽ ചെയ്യണമായിരുന്നു. എന്ന് മാത്രമല്ല ഒരുപാട് നഷ്ടവുമുണ്ടാവും.

കാരണം എനിക്ക് വേണ്ടി രണ്ട് മൂന്ന് ഷെഡ്യൂളുകൾ മാറ്റിയിരുന്നു. ഇതെല്ലാം മാറ്റി വെച്ച് എനിക്ക് ഇങ്ങോട്ട് വരണമായിരുന്നു. ഏതെങ്കിലും ഒരു പ്രശ്നം എനിക്ക് അഭിമുഖീകരിക്കണമായിരുന്നു. ആ സമയത്ത് വിചാരിച്ചത് ആ സിനിമയിൽ ഞാനല്ലാതെ വേറെ ആക്ടേർസും ഉണ്ടായിരുന്നു. ചിലപ്പോൾ എന്നേക്കാളും മീഡിയ വാല്യു ഉണ്ടാവുന്നത് മറ്റ് ആക്ടേർസിനാണെന്ന്, സംയുക്ത പറഞ്ഞു. പ്രമുഖ ഓൺലൈൻ മാധ്യമത്തിനോടാണ് പ്രതികരണം.

സംയുക്ത എന്ന് ഇന്റർനെറ്റിൽ സെർച്ച് ചെയ്യുമ്പോൾ സംയുക്ത ഹോട്ട് എന്ന് ആദ്യം തന്നെ വരുന്നതിനെക്കുറിച്ചും നടി സംസാരിച്ചു. എന്റെ മാത്രമല്ല എല്ലാ നടിമാർക്കും ഇങ്ങനെയാണ്. അവിചാരിതമെന്നോണം നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതൽ സെർച്ച് വരുന്നത് അതിലോട്ടാണ്. അപ്പോൾ അതാരുടെ കുഴപ്പമാണെന്നും സംയുക്ത ചോദിച്ചു.

നടി സമാന്തയുമായി താരതമ്യം ചെയ്യുന്നതിനെക്കുറിച്ചും സംയുക്ത സംസാരിച്ചു. ഒരുപാട് പേർ ഇഷ്ടപ്പെടുന്ന സൂപ്പർ സ്റ്റാറാണ് സമാന്ത. അങ്ങനെയൊരാളോട് താരതമ്യം ചെയ്യുന്നതോർ‌ത്ത് എനിക്ക് സന്തോഷമേയുള്ളൂ. പക്ഷെ നമ്മുടെ നാട്ടിൽ ഏത് സിനിമ എടുത്താലും അഭിനയത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. അവരിപ്പോൾ ചെയ്യുന്ന സിനിമകൾ ​ഗംഭീര സിനിമകളാണ്. അതിനകത്തോട്ട് എത്തിപ്പെടാൻ കഴിഞ്ഞാലാണ് എനിക്കിനിയും കൂടുതൽ സന്തോഷമുണ്ടാവുക.

അതോടൊപ്പം തന്നെ തനിക്ക് തന്റേതായ ഐഡന്റിറ്റി ഉണ്ടെന്നും സംയുക്ത വ്യക്തമാക്കി. സമാന്തയുടെ മുഖവുമായി സംയുക്തയുടെ മുഖത്തിന് സാമ്യമുണ്ടെന്ന് തെലുങ്ക് ആരാധകരും പറയാറുണ്ട്. തെലുങ്കിലാണ് സംയുക്തയ്ക്ക് വലിയ ആരാധക വൃന്ദമുള്ളത്.

സംയുക്ത മേനോൻ എന്നാണ് സിനിമയിൽ അടുത്ത കാലം വരെ നടി അറിയപ്പെട്ടത്. എന്നാൽ അടുത്തിടെ മേനോൻ എന്ന ജാതിപ്പേര് നടി നീക്കം ചെയ്തു. ഷെെൻ ടോം ചാക്കോയുടെ വിമർശനത്തിൽ ഇതും പരിഹസിക്കപ്പെട്ടിരുന്നു. ഷെെനിന്റെ ഈ വാക്കുകൾ വിഷമിപ്പിച്ചെന്നും താനെടുത്ത പുരോ​ഗമനപരമായ ഒരു തീരുമാനത്തെ ഷെെൻ അനവസരത്തിൽ എടുത്തിട്ടുവെന്നും സംയുക്ത വ്യക്തമാക്കിയിരുന്നു. മലയാളത്തിൽ സൈബറാക്രമണം നേരിടുന്നെങ്കിലും മറുഭാഷകളിൽ വലിയ സ്വീകീര്യത സംയുക്തയ്ക്കുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker