FeaturedFootballHome-bannerNewsSports
മെസ്സി പിഎസ്ജി വിടും; ഫ്രഞ്ച് ക്ലബിനെ നിലപാട് അറിയിച്ചു
പാരിസ്: ലയണല്‍ മെസ്സി സീസണ്‍ അവസാനത്തോടെ പിഎസ്ജി വിടും. പിതാവും ഏജന്റുമായ ഹോര്‍ഗെ മെസ്സി ഫ്രഞ്ച് ക്ലബിനെ നിലപാട് അറിയിച്ചു. പിഎസ്ജിയുമായുള്ള മെസ്സിയുടെ കരാര്‍ അടുത്തമാസം അവസാനിക്കും.
അനുവാദമില്ലാതെ സൗദി അറേബ്യ സന്ദര്‍ശിച്ചതില്‍ ലയണല്‍ മെസ്സിയെ ഇന്ന് പിഎസ്ജി സസ്പെന്‍ഡ് ചെയ്തിരുന്നു. രണ്ടാഴ്ചത്തേക്കാണ് സസ്പെന്‍ഷന്‍. സസ്പെന്‍ഷന്‍ കാലത്ത് മെസ്സിക്ക് കളിക്കാനും പരിശീലിക്കാനും അനുമതിയില്ല. ഈ കാലയളവില്‍ പ്രതിഫലവും ക്ലബ്ബ് നല്‍കില്ല.
സസ്പെന്‍ഷന്‍ കഴിഞ്ഞ് തിരിച്ചെത്തുന്ന മെസ്സിക്ക് ഈ സീസണില്‍ ഇനി കളിക്കാനാകുക മൂന്നു മല്‍സരങ്ങള്‍ മാത്രമാകും. സൗദി അറേബ്യയില്‍ ടൂറിസം പ്രചാരണത്തിനായാണ് മെസ്സി എത്തിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News