28.4 C
Kottayam
Saturday, June 6, 2026

പ്രതിഫലത്തില്‍ മുമ്പന്‍ മമ്മൂട്ടിയോ മോഹന്‍ലാലോ?ഈ വര്‍ഷം മലയാള സിനിമയ്ക്ക് നഷ്ടം 200 കോടി

Must read

കൊച്ചി:മലയാള സിനിമ ലോകത്ത് ഇപ്പോള്‍ താരങ്ങളുടെ പ്രതിഫലം ഒരു വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. സൂപ്പര്‍ താരങ്ങള്‍ ഉല്‍പ്പടെ അവരുടെ പ്രതിഫലം കുറച്ചാല്‍ മാത്രമേ ഇനി സിനിമ വ്യവസായം നിലനില്‍ക്കൂ എന്ന് പലപ്പോഴായി നിര്‍മ്മാതാക്കള്‍ പറയുന്നു. ഇപ്പോള്‍ ഇതിനെ കുറിച്ച് ശ്കതമായി സംസാരിച്ചുകൊണ്ട് നിര്‍മ്മാതാവ് സുരേഷ് കുമാര്‍ മുന്നോട്ട് വന്നിരുന്നു. സിനിമകള്‍ വലിയ പരാജയമാണ് എങ്കില്‍ പോലും പ്രതിഫലത്തിന്റെ കാര്യത്തില്‍ താരങ്ങള്‍ യാതൊരു കുറവും കാണിക്കുന്നില്ല എന്നാണ് അദ്ദേഹം ആരോപിക്കുന്നത്.

ഇപ്പോഴിതാ ഈ സാഹചര്യത്തില്‍ മലയാള താരങ്ങളുടെ പ്രതിഫലത്തിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുകയാണ്. അതില്‍ പറയുന്നത് ഇങ്ങനെ, മോഹന്‍ലാല്‍ ഒരു സിനിമയ്ക്കായി വാങ്ങാറുള്ളത് 20 കോടിയാണ് എന്നാണ് റിപ്പോര്‍ട്ട്. മലയാള സിനിമയില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത് മോഹന്‍ലാല്‍ ആണ്. എന്നാല്‍ 2019ല്‍ പുറത്തിറങ്ങിയ ‘ലൂസിഫര്‍’ ആണ് മോഹന്‍ലാലിന്റെ അവസാനത്തെ തിയേറ്റര്‍ വിജയം നേടിയ ചിത്രം. ബാക്കിയെല്ലാം ചിത്രങ്ങളും വലിയ പരാജയമായിരുന്നു.

രണ്ടാമത് മമ്മൂട്ടിയാണ്. 15 കോടി വരെയാണ് മമ്മൂട്ടിയുടെ പ്രതിഫലം. ഈ വര്‍ഷം പുറത്തിറങ്ങിയ നന്‍പകല്‍ നേരത്ത് മയക്കം മികച്ച പ്രതികരണങ്ങള്‍ നേടിയെങ്കിലും തിയേറ്ററില്‍ വലിയ വിജയം നേടിയില്ല. മറ്റൊരു ചിത്രം ഗംഭീര പരാജയമായി മാറി. മൂന്ന് സിനിമകളാണ് താരത്തിന്റെതായി ഒരുങ്ങി കൊണ്ടിരിക്കുന്നത്. മൂന്നാം സ്ഥാനത്ത് ജനപ്രിയനാണ്. 12 കോടിയാണ് നിലവില്‍ ദിലീപിന്റെ പ്രതിഫലം. ആറ് സിനിമകളാണ് നടന്റെതായി ഒരുങ്ങി കൊണ്ടിരിക്കുന്നത്.

അടുത്തത് പൃഥ്വിരാജ് ആണ് 7.5 കോടിയാണ് പൃഥ്വിരാജിന്റെ പ്രതിഫലം.സുരേഷ്‌ ഗോപിയുടെ പ്രതിഫലം 5 കോടിയാണ്. എട്ടോളം സിനിമകളാണ് താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുന്നത്. മൂന്ന് കോടിയാണ് കുഞ്ചാക്കോ ബോബന്‍, നിവിന്‍ പോളി എന്നിവര്‍ പ്രതിഫലമായി കൈപറ്റാറുള്ളത്. ടൊവിനോ തോമസിന്റെ പ്രതിഫലം രണ്ട് കോടിയാണ്. ഷെയ്ന്‍ നിഗം, ബേസില്‍ ജോസഫ് എന്നിവര്‍ഒരു സിനിമയ്ക്കായി വാങ്ങുന്നത് 75 ലക്ഷം രൂപയാണ്. നടിമാരില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത് മഞ്ജു വാര്യര്‍ ആണ്. 75 ലക്ഷം മുതല്‍ ഒരു കോടിവരെയാണ് മഞ്ജു വാങ്ങുന്നത്.

- Advertisement -

മഞ്ജുവിന്റെയും എല്ലാ ചിത്രങ്ങളും പരാജയമായിരുന്നു. നടിമാരില്‍ രണ്ടാം സ്ഥാനത്ത് പാര്‍വതി തിരുവോത്ത് ആണ് 75 ലക്ഷമാണ് നടിയുടെ പ്രതിഫലം. 50 ലക്ഷമാണ് ഭാവനയുടെ പ്രതിഫലം. ചെറിയ ബജറ്റുകളിലാണ് മലയാള സിനിമകള്‍ ഒരുങ്ങാറുള്ളത്. ബജറ്റിന്റെ 60 ശതമാനവും പ്രധാന താരത്തിനുള്ള പ്രതിഫലത്തിന്റെ ഇനത്തിലാണ് പോകുന്നുതെന്നാണ് റിപ്പോര്‍ട്ടുകള്‍.

- Advertisement -

മലയാള സിനിമ നീങ്ങുന്നത് കടുത്ത പ്രതിസന്ധിയിലേക്കാണ് എന്ന് സൂചിപ്പിക്കുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ നാലു മാസത്തിനിടെ ഇറങ്ങിയ 70ല്‍ അധികം സിനിമകളില്‍ ആകെ വിജയിച്ചത് ‘രോമാഞ്ചം’ മാത്രമാണ്. ഫെബ്രുവരിയില്‍ റിലീസ് ചെയ്ത ചിത്രം 64 കോടിയാണ് ബോക്‌സോഫീസില്‍ നിന്നും നേടിയത്. ഈ വര്‍ഷം ജനുവരി മുതല്‍ ഏപ്രില്‍ വരെ പുറത്തിറങ്ങിയ സിനിമകള്‍ എല്ലാം തിയേറ്ററില്‍ വലിയ പരാജയമായിരുന്നു. ഇതോടെ കഴിഞ്ഞ മാസം മലയാള സിനിമയ്ക്ക് സംഭിച്ച നഷ്ടം 200 കോടി രൂപയാണ്.

അതേസമയം മമ്മൂട്ടിയെ കുറിച്ച് സംവിധായകന്‍ ബൈജു കൊട്ടാരക്കര പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിര്‍മ്മാതാവ് ഹെന്‍ഡ്രിയുടെ വാക്കുകള്‍ കടമെടുത്താണ് താന്‍ സംസാരിക്കുന്നത് എന്ന് പറഞ്ഞിട്ടാണ് അദ്ദേഹം സംസാരിച്ചത്‌. മമ്മൂട്ടിയും അര്‍ജുനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച വന്ദേമാതരം എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നടന്ന ചില സംഭവങ്ങള്‍ വെളിപ്പെടുത്തിയാണ് ബൈജു കൊട്ടാരക്കര മമ്മൂട്ടിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.

സിനിമകളില്‍ കൈയ്യടി എപ്പോഴും സൂപ്പര്‍ നായകന്മാര്‍ക്ക് മാത്രമേ ലഭിക്കുന്നുള്ളൂ. പക്ഷെ അതിന്റെ പിന്നില്‍ ഒരുപാട് പേരുടെ സ്വപ്നങ്ങള്‍ ഉണ്ട്, കഷ്ടപ്പാടുണ്ട്, ദുരിതങ്ങളുണ്ട്, അതുപോലെ എന്റെ സുഹൃത്ത് നിര്‍മിച്ച ചിത്രമാണ് വന്ദേമാതരം. ഈ ചിത്രത്തില്‍ ’35 ലക്ഷത്തോളം രൂപ ചെലവിട്ട് ചില സംഘട്ടന രംഗങ്ങള്‍ ചിത്രീകരിച്ചിരുന്നു.

- Advertisement -

അതില്‍ മമ്മൂട്ടിക്ക് പകരം ഫൈറ്റ് സീനുകള്‍ മുഴുവന്‍ ചെയ്തത് ഡ്യൂപ്പ് പിള്ളേര്‍ ആയിരുന്നു. സാധാരണ എല്ലാ സിനിമകളിലും അതൊക്കെ കാണും. ഡ്യൂപ്പുകള്‍ ഒന്നോ രണ്ടോ രംഗങ്ങള്‍ ഉണ്ടാകും. പക്ഷെ ഒരു ചിത്രത്തിലെ മുഴുവന്‍ സംഘട്ടന രംഗങ്ങളും ഡ്യൂപ്പ് ചെയ്യുക എന്ന് പറഞ്ഞാല്‍ അത് ശരിയായ കാര്യമാണോ.. ഫൈറ്റ് സീനിന്റെ സമയമാകുമ്പോള്‍ മമ്മൂട്ടി മുട്ട് വേദന, കാല് വേദന എന്നൊക്കെ പറഞ്ഞ് ഫൈറ്റ് സീനില്‍ അഭിനയിക്കുകയില്ലെന്നും.

ഇവിടെ ഇപ്പോള്‍ പല പ്രമുഖ താരങ്ങളടക്കം കോടികളാണ് പ്രതിഫലം വാങ്ങുന്നത്. അതുകൊണ്ട് തന്നെ പറയുന്ന തുക കൊടുത്താണ് ഇവരെ പോയി കൊണ്ടുവരുന്നത്. എന്നിട്ട് ആ സിനിമയുടെ ചില രംഗങ്ങള്‍ ചെയ്യാന്‍ സാധിക്കില്ല എന്നൊക്കെ പറഞ്ഞാല്‍ അതെങ്ങനെ ശരിയാകും, പിന്നെ ഇരട്ടി പണം കൊടുത്തുവേണം നമ്മള്‍ ഡ്യൂപ്പിനെ ഇടാന്‍, ഇവരൊക്കെ അഭിനയിച്ചാലും ഇല്ലെങ്കിലും ക്യാഷ് കൊടുക്കേണ്ട അവസ്ഥയാണ്.

അതുമാത്രമല്ല ചില സീനുകളെ ചൊല്ലി നിര്‍മ്മാതാവും മമ്മൂട്ടിയും തമ്മില്‍ തര്‍ക്കമായിരുന്നു, നേരത്തെ തന്നെ വായിച്ച് കേള്‍പ്പിച്ച സ്‌ക്രീപ്റ്റ് പറയാന്‍ അദ്ദേഹത്തിന് ബുദ്ധിമുട്ട്. കൊടുക്കുന്ന സീന്‍ ചെയ്യാന്‍ മടി. ഇതൊന്നും കൂടാതെ അടുത്തിടെ ഇതിനു മുമ്പ് ഇതിനെ കുറിച്ച് സംസാരിച്ചപ്പോള്‍ മമ്മൂട്ടി പറഞ്ഞത്രേ, ഞാനെന്ത് ചെയ്താലും അതെന്റെ ഫാന്‍സുകാര്‍ കണ്ടോളുമെന്ന്.. ഇതൊക്കെ അഹങ്കാരമല്ലേ എന്നും ബൈജു ചോദിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

Popular this week