EntertainmentKeralaNews

വ്യക്തിജീവിതത്തിലെ താളപ്പിഴകള്‍ തുറന്നുപറയുന്നില്ല.. കുടുംബത്തിനും,നമ്മളെ സ്നേഹിക്കുന്നവർക്കും അത് സങ്കടമാകും:വിജയ് യേശുദാസ്

കൊച്ചി:ഗാനഗന്ധര്‍വ്വന്റെ മകന്‍ എന്നതിനെക്കാളും മലയാള സംഗീത ലോകത്ത് തന്റേതായ സ്ഥാനം നേടിയെടുത്ത ഗായകനാണ് വിജയ് യേശുദാസ്.മലയാളത്തിന് പുറമേ അന്യഭാഷകളിലൊക്കെ സജീവമാണെങ്കിലും വ്യക്തി ജീവിതത്തിലെ പ്രശ്‌നങ്ങൡലൂടെയാണ് താരമിപ്പോള്‍ അറിയപ്പെടുന്നത്. താനും ഭാര്യ ദര്‍ശനയും തമ്മില്‍ വിവാഹബന്ധം വേര്‍പ്പെടുത്തിയെന്ന് അടുത്തിടെയാണ് വിജയ് വെളിപ്പെടുത്തിയത്. എങ്കിലും ഇപ്പോൾ തന്റെ സംഗീത യാത്രയുമായി മുന്നോട്ട് പോവുകയാണ് വിജയ്

യേശുദാസിന്റെ മകൻ ആണ് എന്ന് സ്വയം പറഞ്ഞുകൊണ്ട് നടന്നിട്ട് കാര്യമില്ല, നമ്മൾക്ക് എങ്ങും എത്താൻ ആകില്ലെന്ന് പറയുകയാണ് ഗായകൻ വിജയ് യേശുദാസ്. ഇത്രയും വലിയ ഒരു മനുഷ്യന്റെ മകൻ ആണെന്ന് പറഞ്ഞുകൊണ്ട് നടന്നു കഴിഞ്ഞാൽ നമ്മൾക്ക് പിന്നെ ജീവിക്കാൻ ആകില്ല, നമ്മൾ കരിയറിൽ പരിശ്രമിക്കണം എന്നും വിജയ് പറയുന്നു.

പുതിയ സംരഭത്തിന്റെയും സംഗീത വിശേഷങ്ങളും പങ്കിടുന്ന കൂട്ടത്തിൽ ആണ് വിജയ് ഇങ്ങനെ പറയുന്നത്.

നടന്റെ വാക്കുകളിലേക്ക്

വളരെ ചെറിയ പ്രായത്തിൽ തന്നെ സംഗീതം ആണ് എന്റെ ലോകം എന്ന് തിരിച്ചറിഞ്ഞിരുന്നു. ചെറുപ്പം മുതൽ അപ്പയുടെ സംഗീതം കേട്ട് വളർന്നതുകൊണ്ടാകാം ആ ഇഷ്ടം കുഞ്ഞിലേ ഉണ്ടായിരുന്നൂ. സ്‌കൂൾ കാലഘട്ടത്തിൽ പിന്നെ അമേരിക്കയിലേക്ക് പോയപ്പോഴും ഇഷ്ടം മനസ്സിൽ ഉണ്ടായിരുന്നു. എങ്കിലും ഹൈ സ്‌കൂൾ കാലഘട്ടം ഫുൾ പഠനത്തിൽ ആയിരുന്നു ശ്രദ്ധ. പിന്നെ അവിടെ തന്നെ പിയാനോ ഒഡിഷനിലൂടെ ഒരു കോളേജിൽ അഡ്മിഷനും ആയി. അവിടെ വച്ച് വോക്കൽ ട്രെയിനിങ് സ്റ്റാർട്ട് ചെയ്തപ്പോഴാണ് തന്റെ ഉള്ളിലെ ഗായകനെ തിരിച്ചറിയുന്നത് എന്നും വിജയ്.

നെപ്പോട്ടിസം ഉണ്ട്. എന്റെ അപ്പ ആയതുകൊണ്ട് കിട്ടിയ ചാൻസ് ഉണ്ട്. അത് ഇപ്പോൾ എല്ലാ സ്റ്റാർ ചിൽഡ്രനും ഉള്ളതാണ്. ഇത് ഫാസ്റ്റ് ആണ്. പക്ഷെ ഒരു പ്രൊഫെഷണൽ വേയിൽ അത് എത്രത്തോളം നിർത്താൻ ആകും എന്നത് മറ്റൊരു കാര്യം ആണ്. അതിലേക്ക് എത്തി നില്ക്കാൻ കഴിയുന്ന ആളുകൾ ആണെങ്കിൽ അവിടെ നിൽക്കും. അത് ആരുടെ അപ്പൻ ആയാലും മകൻ ആയാലും, നമ്മുടെ കഴിവുകൾ പ്രയോജനപ്പെടുത്തി ഇല്ലെങ്കിൽ കാര്യമില്ല.

ഇപ്പോൾ 23 വർഷമായി, ഇനി ബാക്കി ഉള്ള 20 വർഷങ്ങൾ പാടും എന്ന് എനിക്ക് ഒരു ഉറപ്പും ഇല്ല എന്നും വിജയ് പറയുന്നു. ചേട്ടൻ വിൻ ഒന്നര വയസ്സിനു മൂത്തതാണ്, അനുജൻ മൂന്നര വയസ്സ് താഴെയാണ്. വിശാലിന് ഒരു കുഞ്ഞു ജനിച്ചിട്ടുണ്ട് ഇപ്പോൾ വിൻ ഫാമിലി ഒക്കെ ആയി മുൻപോട്ട് പോകുന്നു. അവിടെ ഇരുന്നോണ്ട് തന്നെ തരംഗിണിയും മറ്റും നോക്കുന്നത് പുള്ളിയാണ്. അപ്പയുടെ കാര്യങ്ങൾ ഷെഡ്യൂൾ ചെയ്യുന്നതും പുള്ളിയും ടീമും ആണ്. വിശാൽ ബാങ്കിങ് മേഖലയിൽ ആണ്.

അപ്പയും അമ്മയും ലോക്ക് ഡൌൺ സമയത്ത് മുതൽ യൂ എസ്സിൽ ആണ്. വെറുതെ ഒരു ട്രിപ്പിന് പോയതാണ് എന്നാൽ അതിനു ശേഷം അവർ ഇങ്ങോട്ട് വന്നിട്ടില്ല. അവിടെ വീട്ടിൽ ആണ്. കഴിഞ്ഞവർഷം വരാം എന്ന പ്ലാനിൽ ആയിരുന്നു. എന്നാൽ കുഞ്ഞു ജനിക്കാൻ പോകുന്നതുകൊണ്ട് അത് കഴിഞ്ഞിട്ടാകാം എന്നോർത്തിട്ട് അവർ അവിടെ തന്നെ നിന്നു. അത്രേമേ ഉള്ളൂ.

സോഷ്യൽ മീഡിയയിൽ ഒരിക്കൽ ഒരു ഗായികയുടെ വോളിൽ ആണെന്ന് തോനുന്നു ഒരു പോസ്റ്റ് കണ്ടിരുന്നു, ലിവിങ് ടുഗെദറിൽ ആണെന്നോ മറ്റോ ഒരു പോസ്റ്റ് ആയിരുന്നില്ലേ എന്ന് അവതാരകൻ ചോദിക്കുന്നുണ്ട് വിജയിനോട് അപ്പോൾ താരം നൽകിയ മറുപടി ഇങ്ങനെ ആയിരുന്നു.

ആ വ്യക്തി ഒരിക്കലും അങ്ങനെ പറഞ്ഞിട്ടില്ല. അതുപോലെ ഒരുപാട് കഥകൾ ഉണ്ടായിട്ടുണ്ട്. പേഴ്സണൽ ലൈഫിൽ കുറെ കഥകൾ നടക്കുന്നുണ്ട്. അത് നമ്മളെ അടുത്തറിയുന്നവർക്ക് അറിയുന്നതും ആണ്.

പേഴ്സണൽ ജീവിതത്തിൽ നടക്കുന്ന കാര്യങ്ങൾ ഓപ്പൺ ആയി പറയാൻ ഞാൻ നിൽക്കുന്നില്ല. നമ്മുടെ കുടുംബത്തിനും, അല്ലേൽ നമ്മളെ സ്നേഹിക്കുന്നവരെയും അത് ഹേർട്ട് ആക്കുന്നത് ആയിരിക്കാം. പക്ഷെ ഇങ്ങനത്തെ കാര്യങ്ങൾ വരുമ്പോളേക്കും ഞാൻ നോക്കാറ് പോലും ഇല്ല. സോഷ്യൽ മീഡിയയിൽ ഒന്നും ഞാൻ ആക്റ്റീവ് അല്ല. ചിലർ എനിക്ക് അയച്ചു തരുമ്പോൾ ആണ് ഞാൻ ചിലത് അറിയുന്നത് തന്നെ.

ഒരിക്കൽ ഒരു മീറ്റിങ്ങിനായി പോകുമ്പോൾ ഈ പറഞ്ഞ ഗായികയും, ജ്യോത്സ്നയും ഒപ്പം ഉണ്ടായിരുന്നു. തിരികെ വന്നപ്പോൾ ജ്യോത്സ്ന കൂടെ വന്നില്ല. ഞങ്ങൾ രണ്ടുപേരും മാത്രമായിരുന്നു. അപ്പോൾ നമ്മൾ എന്തോ ഫുഡ് കഴിക്കണോ മറ്റോ ഒരിടത്തു കയറി. അപ്പോൾ കാണുന്നവർക്ക് അത്രയും മതിയല്ലോ. പിന്നാലെ അവരുടെ പിറന്നാൾ വന്നപ്പോളേക്കും ഞാൻ ആ ഗായികയയുടെ തോളിൽ കൈ ഇട്ടു നിൽക്കുന്ന ചിത്രങ്ങൾ പ്രചരിക്കാൻ തുടങ്ങി. പക്ഷെ നമ്മൾ നല്ല സുഹൃത്തുക്കൾ ആണെന്ന് നമ്മളെ അറിയുന്നവർക്ക് അറിയാം- വിജയ് പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker