Home-bannerInternationalNews
കൊറോണയെ ലോകത്ത് നിന്ന് തുടച്ചുമാറ്റാന്‍ സാധിക്കില്ല; എച്ച്.ഐ.വി പോലെ പകര്‍ച്ചവ്യാധിയായി തുടരുമെന്ന് ലോകാരോഗ്യ സംഘന
ജനീവ: കൊറോണാ വൈറസിനെ ലോകത്ത് നിന്ന് തുടച്ചുമാറ്റാന്‍ സാധിക്കില്ലെന്ന് ലോകാരോഗ്യ സംഘടന. എച്ച്ഐവി വൈറസ് പൊലെ കൊറോണയും ഒരു പകര്‍ച്ചവ്യാധിയായി തുടരുമെന്ന് ലോകാരോഗ്യ സംഘടനയുടെ എമര്‍ജന്‍സീസ് പ്രോഗ്രാം ഡയറക്ടര്‍ മൈക്കില്‍ റയാന്‍ പറഞ്ഞു.
എച്ച്ഐവി ഒരിക്കലും ലോകത്ത് നിന്ന് പോകില്ല. എന്നാല്‍ എച്ച്ഐവി ബാധിച്ചയാളെ ചികിത്സിക്കുന്നതിനും അവര്‍ക്ക് ആയുസ് നീട്ടി നല്‍കുന്നതിനുമുള്ള മാര്‍ഗങ്ങള്‍ നാം കണ്ടെത്തിയിട്ടുണ്ട്. ഫലപ്രദമായ വാക്സിന്‍ കണ്ടെത്തിയാല്‍ ചിലപ്പോള്‍ പ്രതിവിധിയുണ്ടായേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വര്‍ഷം അവസാനത്തോടെയാണ് ചൈനയിലെ വുഹാനില്‍ കൊറോണ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യുന്നത്. മൂന്ന് ലക്ഷത്തോളം പേരുടെ ജീവനാണ് കൊറോണ കവര്‍ന്നത്. 4.2 മില്യണ്‍ ആളുകളില്‍ വൈറസ് ബാധയേറ്റിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News