കൊറോണ; ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ജനീവ: കൊറോണ വൈറസിന്റെ വ്യാപനം തടയാന്‍ ലോകാരോഗ്യ സംഘടന (ഡബ്യുഎച്ച്ഒ) ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ലോകം മുഴുവന്‍ ഇപ്പോള്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും രാജ്യങ്ങള്‍ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും മുന്നറിയിപ്പുണ്ട്. ലോകമെമ്പാടുമായി ഇതിനോടകം 8,100 പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചെന്നും ഡബ്യുഎച്ച്ഒ വ്യക്തമാക്കി.

വൈറസ് പടരുന്നതിനെ തുടര്‍ന്ന് ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഒരാഴ്ച മുന്‍പു തന്നെ ആവശ്യമുയര്‍ന്നിരുന്നു. അമേരിക്കയില്‍ ഒരാളില്‍ നിന്നു മറ്റൊരാളിലേക്ക് കൊറോണ പകര്‍ന്നതായുള്ള വിവരം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനു പിന്നാലെയാണ് ഡബ്യുഎച്ച്ഒ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ചിക്കാഗോയിലാണ് ഭാര്യയില്‍ നിന്ന് ഭര്‍ത്താവിനു കൊറോണ ബാധിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News