30.6 C
Kottayam
Saturday, April 20, 2024

ഞെട്ടിക്കാന്‍ കിടിലന്‍ ഫീച്ചറുകളുമായി വാട്‌സ്ആപ്പ്

Must read

വാട്സ്ആപ്പില്‍ അടിപൊളി ഫീച്ചറുകള്‍ വരുന്നുവെന്ന് റിപ്പോര്‍ട്ട്. വാട്സ് ആപ്പുമായി ബന്ധപ്പെട്ട എല്ലാ അപ്‌ഡേറ്റുകളും ട്രാക്ക് ചെയ്യുന്ന വാബെറ്റൈന്‍ഫോ ആണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്.

മെസേജുകള്‍ അപ്രത്യക്ഷമാകുന്ന മോഡ്, മള്‍ടി-ഡിവൈസ് സപോര്‍ട്, വ്യൂ വണ്‍സ് എന്നിവ ഉള്‍പ്പടെയുള്ള മാറ്റങ്ങളാണ് ഉണ്ടാവുക. ഈ ഫീച്ചറുകള്‍ ഉണ്ടാവുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും ഔദ്യോഗികമായി എപ്പോള്‍ അവതരിപ്പിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ലായിരുന്നു.

എന്നാല്‍ ഈ സവിശേഷതകള്‍ വാട്സ് ആപ്പില്‍ ഉടന്‍ അവതരിപ്പിക്കുമെന്ന് ഫെയ്സ്ബുക്ക് സിഇഒ മാര്‍ക്ക് സകര്‍ബര്‍ഗ് സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. മെസേജുകള്‍ അപ്രത്യക്ഷമാകുന്ന ഫീച്ചറാണ് പ്രധാനമായും വാട്സ്ആപ്പ് അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. ഇത് എല്ലാ ചാറ്റ് ത്രെഡുകളിലും മെസേജുകള്‍ അപ്രത്യക്ഷമാകുന്നതാണ്. മറ്റൊന്ന് വ്യൂ വണ്‍സ് എന്ന ഫീച്ചറാണ്.

ഈ സവിശേഷത മെസേജ് അപ്രത്യക്ഷമാകുന്ന സവിശേഷതയുമായി ഏറെക്കുറെ സമാനമാണ്. നിങ്ങള്‍ മോഡ് ഓണാക്കുകയാണെങ്കില്‍, ആ വ്യക്തി കണ്ടതിനുശേഷം മെസ്സേജ് തനിയെ അപ്രത്യക്ഷമാകുന്നതാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week