കാമുകിയുടെ വിവാഹത്തിന് പെണ്‍വേഷം കെട്ടി കാമുകനെത്തി! നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് കൈയ്യോടെ പിടികൂടി
ഭഡോഹി: കാമുകിയുടെ വിവാഹദിനത്തില്‍ വീട്ടിലേക്ക് പെണ്‍വേഷം കെട്ടിയെത്തിയ യുവിവാനെ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് കൈയ്യോടെ പിടികൂടി. പെണ്ണായി വേഷം കെട്ടിയത് വീട്ടിലേക്ക് എളുപ്പത്തില്‍ കയറിപ്പറ്റാന്‍ വേണ്ടിയായിരുന്നു.
എന്നാല്‍ യുവാവിന്റെ അസ്വഭാവികമായ പെരുമാറ്റം കാരണം സംശയം തോന്നുകയും ബന്ധുക്കള്‍ പിടികൂടുകയുമായിരുന്നു. യുവാവ് കാമുകിയുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ വേണ്ടി മാത്രമാണ് പെണ്‍ വേഷം ധരിച്ചെത്തിയതെന്നാണ് സൂചന.
ഉത്തര്‍പ്രദേശിലെ ഭഡോഹി ജില്ലയിലാണ് സംഭവം. ചുവപ്പ് നിറം ഉള്ള സാരിയും വിഗ്ഗും ആഭരണങ്ങളും ഒക്കെ ധരിച്ച് പരമ്പരാഗതമായി വിവാഹത്തില്‍ പങ്കെടുക്കാനെത്തുന്ന സ്ത്രീകളുടെ എല്ലാ ഒരുക്കങ്ങളോടെയുമാണ് യുവാവ് എത്തിയിരുന്നത്. സ്ത്രീകളുടെ ചെരിപ്പും കയ്യില്‍ പഴ്സും വരെ കരുതിയിരുന്നു.
എന്നാല്‍, ഇയാളുടെ നടപ്പിലും പെരുമാറ്റത്തിലും സംശയം തോന്നിയ വിവാഹ വീട്ടിലെ ആളുകള്‍ യുവാവിനെ നിരീക്ഷിക്കാന്‍ തുടങ്ങിുകയായിരുന്നു. വധുവിനെക്കുറിച്ചും അവരെ കാണണമെന്നും ഇയാള്‍ നിരന്തരം ആവശ്യപ്പെട്ടതോടെയാണ് സംശയം ഇരട്ടിയായത്.
യുവാവിനെ തന്നെ പിന്തുടര്‍ന്ന നാട്ടുകാര്‍ ഇയാളെ തടഞ്ഞ് നിര്‍ത്തി മുഖം മറയുന്ന തരത്തില്‍ ഇട്ടിരുന്ന സാരിത്തുമ്പ് ഉയര്‍ത്താന്‍ ആവശ്യപ്പെട്ടു. ബലമായി സാരി ഉയര്‍ത്തിയതോടെ ഇയാളുടെ വെപ്പുമുടി അഴിഞ്ഞു വരികയായിരുന്നു. ഇതോടെ യുവാവിന്റെ കള്ളി വെളിച്ചത്തായി. ആളുകള്‍ പോലീസിനെ വിവരം അറിയിച്ചപ്പോഴേക്കും ഇയാള്‍ പുറത്ത് കാത്തു നിന്ന സുഹൃത്തുക്കള്‍ക്കൊപ്പം കടന്നു കളഞ്ഞു.