വാട്‌സ്ആപ്പിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും പ്രശ്‌നങ്ങള്‍ പരിഹരിച്ചു

ന്യൂഡല്‍ഹി: ജനപ്രിയ സോഷ്യല്‍ മീഡിയ ആപ്പുകളായ വാട്സ്ആപിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും പ്രശ്‌നം പരിഹരിച്ചു. സാമൂഹ്യമാധ്യമ സേവനങ്ങള്‍ സാധാരണ നിലയിലായി. വെള്ളിയാഴ്ച രാത്രി മുതലാണു തടസം നേരിട്ടത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രശ്‌നം കണ്ടെത്തിയിരുന്നു.

വാട്‌സ്ആപ്പില്‍ എഴുത്ത് സന്ദേശങ്ങള്‍ അയക്കാന്‍ സാധിക്കുന്നില്ലെന്നും ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ, ഫോട്ടോകള്‍ എന്നിവ ലോഡ് ആവുന്നില്ലെന്നും പരാതിയുണ്ടായിരുന്നു. സെര്‍വര്‍ തകരാറാണെന്നാണ് പ്രാഥമിക നിഗമനം. വാട്‌സ്ആപ് ഉപഭോക്താക്കളോട് നന്ദി അറിയിച്ചു.