പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കൗമാരക്കാരന്‍ അറസ്റ്റില്‍

ഹൈദരാബാദ്: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ കൗമാരക്കാരന്‍ അറസ്റ്റില്‍. ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ സ്വദേശി ഗോപി(19)ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ഒരു മാസത്തിനിടെ രണ്ട് ആണ്‍കുട്ടികളെയാണ് ഇയാള്‍ ലൈംഗികമായി ഉപദ്രവിച്ചതിന് ശേഷം കൊലപ്പെടുത്തിയത്.

ആറും, എട്ടും വയസുള്ള മെല്ലാംപുടി, വടേശ്വരം സ്വദേശികളായ കുട്ടികളെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. മെല്ലാംപുടി സ്വദേശിയായ ആറ് വയസുകാരന്റെ മരണത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഗോപിയുടെ പങ്ക് വ്യക്തമായത്.

മാര്‍ച്ച് 14 ന് വീട്ടുമുറ്റത്തു കളിക്കുകയായിരുന്ന കുട്ടിയെ പെട്ടെന്ന് കാണാതാവുകയായിരുന്നു. പിന്നീട് രണ്ട് ദിവസത്തിന് ശേഷം കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. മരണത്തില്‍ ഗോപിയ്ക്ക് പങ്കുള്ളതായി ആരോപിച്ച് കുടുംബം പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഗോപി കുറ്റം സമ്മതിക്കുകയായിരുന്നു.

ഫെബ്രുവരി 11 ന് വടേശ്വരത്തു നിന്നും കാണാതായ മറ്റൊരു കുട്ടിയുടെ കൊലപാതകത്തെക്കുറിച്ചും ഇയാള്‍ പോലീസിനോട് കുറ്റം സമ്മതിക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News