33.9 C
Kottayam
Monday, April 29, 2024

കടകംപള്ളി സുരേന്ദ്രന്റെ പ്രചാരണ ബോര്‍ഡുകളില്‍ കരിഓയില്‍ ഒഴിച്ചു

Must read

തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ചെന്ന് പരാതി. തിരുവനന്തപുരം പാങ്ങപ്പാറയിലാണ് സംഭവം.

കടകംപള്ളി സുരേന്ദ്രന്റെ പ്രചാരണ ബോര്‍ഡില്‍ കരി ഓയില്‍ ഒഴിക്കുകയും ചില ഫ്‌ളക്‌സ് ബോര്‍ഡുകള്‍ കീറി നശിപ്പിച്ചുവെന്നുമാണ് സി.പി.എമ്മിന്റെ പരാതി. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്.

ബിജെപി- കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചതെന്നാണ് സിപിഎം ആരോപിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week