EntertainmentKeralaNews

അടി വസ്ത്രത്തിന്റെ നിറമെന്താണ്? ബ്രായില്‍ ഡാന്‍സ് ചെയ്യുമോ? അശ്ലീല ചോദ്യങ്ങള്‍ക്ക് ലച്ചുവിന്റെ മറുപടി

കൊച്ചി:ബിഗ് ബോസ് മലയാളം സീസണ്‍ 5ലൂടെ ഒരുപാട് ആരാധകരെയുണ്ടാക്കിയ താരമാണ് ലച്ചു ഗ്രാം. സോഷ്യല്‍ മീഡിയയിലും സിനിമയിലുമെല്ലാം സാന്നിധ്യം അറിയിച്ചിട്ടുള്ള ലച്ചുവിനെ മലയാളികള്‍ ബിഗ് ബോസിലൂടെ നെഞ്ചേറ്റുകയായിരുന്നു. തന്റെ പോസിറ്റീവ് സമീപനമാണ് ലച്ചുവിനെ ജനപ്രീയയാക്കുന്നത്. തനിക്ക് ജീവിതത്തില്‍ നേരിടേണ്ട വെല്ലുവിളികളെക്കുറിച്ചുള്ള ലച്ചുവിന്റെ തുറന്നു പറച്ചിലുകള്‍ ഈ സീസണിലെ ഏറ്റവും കൂടുതല്‍ കാഴ്ചക്കാരെ നേടിയ എപ്പിസോഡായിരിക്കും.

സോഷ്യല്‍ മീഡിയയിലെ മിന്നും താരമാണ് ലച്ചു. തന്റെ ബോള്‍ഡ് ഫോട്ടോഷൂട്ടുകളിലൂടേയും ഡാന്‍സിലൂടേയുമെല്ലാം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞാടുകയാണ് ലച്ചു ഗ്രാം. ഇപ്പോഴിതാ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്ന ലച്ചുവിന്റെ ക്യു ആന്റ് എ സെഷന്‍ ശ്രദ്ധ നേടുകയാണ്. രസകരമായ ചോദ്യങ്ങള്‍ക്ക് ലച്ചു മറുപടി പറയുന്നുണ്ട്.

lachu gram

അതേസമയം തന്റെ വസ്ത്രധാരണത്തിന്റെ പേരില്‍ നിരന്തരം സോഷ്യല്‍ മീഡിയയുടെ സദാചാര ആക്രമണം നേരിടുന്നയാള്‍ കൂടിയാണ് ലച്ചു ഗ്രാം. താരത്തിന്റെ ഫോട്ടോഷൂട്ടുകള്‍ക്ക് റീലുകള്‍ക്കും താഴെ അശ്ലീല കമന്റുകളുമായി എത്തുന്നവര്‍ ഒരുപാട്. ഇപ്പോഴിതാ ലച്ചുവിന്റെ ക്യു ആന്റ് എയിലും അത്തരം ചോദ്യങ്ങളുമായി ചിലര്‍ എത്തിയിരിക്കുകയാണ്. എന്നാല്‍ അവര്‍ക്കെല്ലാം ചുട്ട മറുപടികള്‍ തന്നെ ലച്ചു നല്‍കുന്നുണ്ട്.

ഒരിക്കലും ഉപേക്ഷിക്കാന്‍ പറ്റാത്ത ഒരു കാര്യം എന്തായിരിക്കും എന്നായിരുന്നു ഒരാളുടെ ചോദ്യം. അഭിനയത്തോടുള്ള എന്റെ പാഷന്‍ എന്നാണ് അതിന് ലച്ചു നല്‍കിയ മറുപടി. ബിഗ് ബോസ് വീട്ടില്‍ നിന്നുമുള്ള ആരെയെങ്കിലും അനുകരിക്കാമോ എന്ന് ചോദിച്ചപ്പോള്‍. അഖില്‍ മാരാരിനെയാണ് ലച്ചു അനുകരിച്ച് കാണിച്ചത്. മാരാരെ പോലെ നാവ് കടിച്ചു കൊണ്ടായിരുന്നു ലച്ചുവിന്റെ അനുകരണം.

ഇന്നത്തെ അടി വസ്ത്രത്തിന്റെ നിറമെന്താണ്? എന്നായിരുന്നു മറ്റൊരു ചോദ്യം. ചാണക പച്ച എന്ന് ലച്ചു മറുപടിയും നല്‍കുന്നുണ്ട്. ഷോ സം ഹോട്ട് ഫോട്ടോ എന്നായിരുന്നു അടുത്തയാള്‍ ആവശ്യപ്പെട്ടത്. ഇതിന് ലച്ചു നല്‍കിയ മറുപടി ചൂടുള്ള ഭക്ഷണത്തിന്റെ ചിത്രം ആയിരുന്നു. ആര്‍ യു ഡേറ്റിംഗ് മോഹന്‍ലാല്‍ എന്നൊരാള്‍ ചോദിക്കുന്നുണ്ട്. ഐ വിഷ് എന്നായിരുന്നു അതിന് ലച്ചുവിന്റെ മറുപടി. പിന്നാലെ ഒരാള്‍ ബ്രാ ഡ്രസ് ഡാന്‍സ് വീഡിയോ എന്ന് പറയുന്നുണ്ട്. ഇതിന് ഒരു പെണ്‍കുട്ടി അടിവസ്ത്രത്തില്‍ ഡാന്‍സ് കളിക്കുന്ന സ്റ്റിക്കറാണ് ലച്ചു നല്‍കിയ മറുപടി.

lachu gram

ബോഡി ഷെയ്മിംഗിനെക്കുറിച്ച് എന്താണ് പറയാനുള്ളത് എന്നായിരുന്നു അടുത്ത ചോദ്യം. നിങ്ങളുടെ ശരീരം എങ്ങനെയായിരിക്കണം എന്ന് പറയാന്‍ ആര്‍ക്കും അവകാശമില്ലെന്നാണ് അതിന് ലച്ചു നല്‍കിയ വ്യക്തമായ മറുപടി. എങ്ങനെ ഹോട്ട് ആകാം എന്നായിരുന്നു മറ്റൊരാള്‍ക്ക് അറിയാനുണ്ടായിരുന്നത്. ബോയ്‌ലിംഗ് എല്ലായിപ്പോഴും ഉപകരിക്കുന്നതാണെന്നാണ് ലച്ചുവിന്റെ രസകരമായ മറുപടി. മറ്റൊരാള്‍ ലച്ചുവിനോട് ഡര്‍ട്ടി പിക് കാണിക്കാനാണ് പറഞ്ഞത്. അതിന് ലച്ചു നല്‍കിയ മറുപടി കഴുകാനിട്ടിരിക്കുന്ന പാത്രങ്ങളുടെ ചിത്രമാണ്.

യുക്തിവാദിയാണോ എന്നൊരാള്‍ ചോദിക്കുന്നുണ്ട് ലച്ചുവിനോട്. എന്തുകൊണ്ട് താനൊരു യുക്തിവാദിയായെന്ന് ലച്ചു പറയുകയും ചെയ്യുന്നുണ്ട്. കാര്യങ്ങള്‍ ഞാന്‍ യുക്തിപരമായി ചിന്തിക്കാന്‍ തുടങ്ങിയതോടെ ദൈവം യഥാര്‍ത്ഥമല്ലെന്ന് എനിക്ക് തോന്നിത്തുടങ്ങിയെന്നാണ് ലച്ചു പറയുന്നത്. ഒരുനാള്‍ നിന്റെ പങ്കാളി നിന്നെ ഇട്ടിട്ട് പോകും. അന്ന് എന്ത് ചെയ്യും എന്ന് മറ്റൊരാള്‍ ചോദിച്ചപ്പോള്‍ ഞാന്‍ ഓടി നിന്റെ അരികിലേക്ക് വരുമെന്നാണ് ലച്ചു മറുപടി കൊടുത്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button