24.8 C
Kottayam
Thursday, June 4, 2026

3,000 കാറുകളുമായി പോയ കപ്പലിൽ തീപിടിത്തം; രക്ഷാപ്രവർത്തനം തുടരുന്നു

Must read

ആംസ്റ്റർഡാം (നെതർലൻഡ്സ്): ജർമ്മനിയിൽ നിന്ന് ഈജിപ്തിലേക്ക് 3000 ആഡംബര കാറുകളുമായി പോയ കപ്പലിന് തീപിടിച്ച് ഒരു മരണം. ചൊവ്വാഴ്ച രാത്രി ചരക്ക് കപ്പലിലുണ്ടായ തീപിടിത്തത്തിൽ ഒരു ജീവനക്കാരൻ മരിക്കുകയും 22 ജീവനക്കാർക്ക് പരിക്കേൽക്കുകയും ചെയ്തതായി കോസ്റ്റ്ഗാർഡ് അറിയിച്ചു. കപ്പലിലെ ജീവനക്കാരെല്ലാം ഇന്ത്യക്കാരാണ്. രക്ഷപ്പെട്ടവരിൽ ഒരാൾ മലയാളിയാണെന്ന റിപ്പോർട്ടുകളുമുണ്ട്.

പനാമയിൽ രജിസ്റ്റർ ചെയ്ത കൂറ്റൻ ചരക്ക് കപ്പലിലാണ് തീപിടിത്തമുണ്ടായത്. വടക്കൻ ജർമ്മനിയിലെ ബ്രെമർഹാവൻ തുറമുഖത്ത് നിന്ന് പുറപ്പെട്ട കപ്പൽ വടക്കൻ ഡച്ച് ദ്വീപായ ആംലാൻഡിന് സമീപത്ത് എത്തിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്. കപ്പലിൽ തീ പടർന്നതോടെ ജീവനക്കാർ ജീവനക്കാർ കടലിലേക്ക് ചാടുകയായിരുന്നു. ജോലിക്കാരെല്ലാം ഇന്ത്യക്കാരാണെന്ന് ഡച്ച് ബ്രോഡ്കാസ്റ്റർ എൻഒഎസ് പറഞ്ഞു.

രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും തീയണയ്ക്കാൻ ദിവസങ്ങളോളം വേണ്ടിവരുമെന്നുമാണ് റിപ്പോർട്ട്. കപ്പലിലുണ്ടായിരുന്ന കാറുകളിൽ 25എണ്ണം ഇലക്ട്രിക് കാറുകളാണ്. കപ്പലിൽ തീ പടർന്നതോടെ ജീവനക്കാർ തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തീയും പുകയും വ്യാപിച്ചതോടെയാണ് ജീവനക്കാർ കടലിലേക്ക് ചാടിയതെന്ന് അധികൃതർ അറിയിച്ചു.

വെള്ളത്തിലേക്ക് ചാടിയ ചിലർക്ക് പരിക്കേറ്റതായും ഒരു ക്രൂ അംഗം തീപിടുത്തത്തിൽ മരിച്ചതായും റോയൽ ഡച്ച് റെസ്ക്യൂ കമ്പനിയുടെ (കെഎൻആർഎം) വില്ലാർഡ് മൊലെനാർ പറഞ്ഞു. കൂടുതൽ വെള്ളം ഉപയോഗിക്കുന്നത് കപ്പൽ മുങ്ങാൻ കാരണമായേക്കുമെന്ന നിഗമനത്തിലാണ് കോസ്റ്റ്ഗാർഡ്. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ലെന്ന് കോസ്റ്റ്ഗാർഡ് പറഞ്ഞു

- Advertisement -

തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്ന് കോസ്റ്റ്ഗാർഡ് അറിയിച്ചു. എന്നാൽ, ഒരു ഇലക്ട്രിക് കാറിന് തീപിടിക്കുകയും തുടർന്ന് തീ വ്യാപിക്കുകയായിരുന്നുവെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. ഒരു ഇലക്ട്രിക് കാറിന് സമീപത്ത് നിന്നാണ് തീ വ്യാപിച്ചതെന്ന് കോസ്റ്റ്ഗാർഡ് വക്താവ് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞിരുന്നു.

- Advertisement -

ജർമ്മനിയിലേക്കും തിരിച്ചുമുള്ള പ്രധാന കപ്പൽ ചാലിലാണ് അപകടം. മറ്റ് കപ്പലുകളുടെ ഗതാഗതത്തെ ബാധിക്കുമെന്നതിനാൽ രക്ഷാപ്രവർത്തനത്തിനുള്ള എല്ലാ വഴികളും കോസ്റ്റ്ഗാർഡ് സ്വീകരിക്കുന്നുണ്ട്. തീപിടിച്ച കപ്പലിൽ നിന്ന് പുക ഉയരുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week