NationalNews

പശ്ചിമ ബംഗാൾ മന്ത്രിയെ അറസ്റ്റുചെയ്ത് ഇ.ഡി,നടപടി റെയ്ഡിന് പിന്നാലെ

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മന്ത്രി ജ്യോതിപ്രിയ മല്ലിക്കിനെ അറസ്റ്റുചെയ്ത് ഇ.ഡി. സംസ്ഥാനത്തെ മുന്‍ ഭക്ഷ്യമന്ത്രിയും ഇപ്പോഴത്തെ വനംമന്ത്രിയുമാണ് അദ്ദേഹം. ഭക്ഷ്യോത്പന്ന വിതരണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ വസതിയിലടക്കം ഇ.ഡി. റെയ്ഡ് നടത്തിയിരുന്നു. പിന്നാലെയാണ് അറസ്റ്റ്.

സാള്‍ട്ട്ലേക്ക് ബി ബ്ലോക്കിലെ അദ്ദേഹത്തിന്റെ വീടിനുപുറമേ നാഗേര്‍ബസാറിലുള്ള രണ്ട് ഫ്‌ളാറ്റുകളിലും അന്വേഷണ ഉദ്യോഗസ്ഥരെത്തിയിരുന്നു. കേസില്‍ അറസ്റ്റിലായ വ്യവസായി ബാകിബുര്‍ റഹ്‌മാനുമായുള്ള മല്ലിക്കിന്റെ ബന്ധമാണ് ഇ.ഡി. അന്വേഷണത്തിനുകാരണം.

രാജസ്ഥാനിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പി.സി.സി അദ്ധ്യക്ഷൻ ഗോവിന്ദ് സിംഗ് ദോതാസ്രയുടെ വസതി ഉൾപ്പെടെ ഏഴിടങ്ങളിൽ എൻഫോ‌ഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി)​ റെയ്‌‌ഡ്. ഫെമ കേസിൽ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ മകൻ വൈഭവിന് സമൻസ് അയച്ചു. തിര‌ഞ്ഞെടുപ്പ് അടുത്തിരിക്കെ ഇ.ഡി നടപടി രാഷ്ട്രീയ ലക്ഷ്യം വെച്ചാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.

ദോതാസ്രയ്‌ക്ക് ബന്ധമുണ്ടെന്ന് ആരോപിക്കുന്ന സിക്കാറിലെ ഒരു കോച്ചിംഗ് കേന്ദ്രത്തിലും കോൺഗ്രസ് സർക്കാരിനെ പിന്തുണയ്‌ക്കുന്ന സ്വതന്ത്ര എം.എൽ.എ ഓംപ്രകാശ് ഹുഡ‍്ലയുടെ വസതിയിലും റെയ്ഡ് നടന്നു.

വിദേശ നാണ്യ വിനിമയ കേസിൽ നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ മകൻ വൈഭവിന് ഇ.ഡി സമൻസ് ലഭിച്ച വിവരം ഗെലോട്ടാണ് സമൂഹ മാദ്ധ്യമത്തിലൂടെ അറിയിച്ചത്.

സ്ത്രീകൾക്ക് പ്രതിവർഷം 10,​000 രൂപ അടക്കമുള്ള തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് റെയ്ഡും സമൻസും എന്നും ഗെലോട്ട് പറഞ്ഞു. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ അന്വേഷണ ഏജൻസികൾ ബി.ജെ.പി നേതാക്കളാകുമെന്നും ഏജൻസികളെ ദുരുപയോഗിക്കുന്നതിന് ജനം മറുപടി നൽകുമെന്നും കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയും പ്രതികരിച്ചു. തോൽവി തടയാനുള്ള ബി.ജെ.പിയുടെ അവസാന അടവാണെന്നും പറഞ്ഞു.

2022 ലെ രാജസ്ഥാൻ പബ്ലിക് സർവീസ് കമ്മിഷൻ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ടാണ് മുൻ വിദ്യാഭ്യാസ മന്ത്രികൂടിയായ ദോതാസ്രയ്‌ക്കെതിരെ ഇ.ഡി നടപടി. ദോതാസ്ര ലക്ഷ്ണൺഘട്ടിലും ഹുഡ്ല മാവയിലും മത്സരിക്കുന്നുണ്ട്.


കേന്ദ്ര ഏജൻസികൾ രാജ്യത്ത് ഭയം പടർത്തുകയാണെന്ന് ഗെലോട്ട് കുറ്റപ്പെടുത്തി. ഏജൻസികൾക്ക് യാതൊരു വിശ്വാസ്യതയുമില്ല. അവർ രാജ്യത്ത് ഭീകരത പടർത്തുന്നു. ഒരു നോട്ടീസ് പോലും നൽകാതെയാണ് കോൺഗ്രസ് അദ്ധ്യക്ഷന്റെ വീട്ടിൽ റെയ്ഡ് നടത്തിയത്. ദോതാസ്രയുടെ വീട്ടിലെ റെയ്ഡിന് വലിയ രാഷ്ട്രീയ പ്രത്യാഘാതമുണ്ട്. കോൺഗ്രസിനു വേണ്ടി വിശ്രമമില്ലാതെ പണിയെടുത്ത ആളാണ് അദ്ദേഹമെന്നും ഗെലോട്ട് പറഞ്ഞു.കോൺഗ്രസിനു പേടിയില്ലെന്നും ഇതു ബിജെപിക്കു തന്നെ തിരിച്ചടിയാകുമെന്നും ഗെലോട്ട് പറഞ്ഞു.

ഇ.ഡി റെയ്ഡിലൂടെ പേടിപ്പിക്കാൻ നോക്കരുതെന്നും കോൺഗ്രസ് ഒറ്റക്കെട്ടാണെന്നും മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ്. വരുന്ന തിരഞ്ഞെടുപ്പിലും കോൺഗ്രസ് അധികാരത്തിലെത്തുമെന്ന് ഉറപ്പായതിന്റെ അസ്വസ്ഥതയിലാണു ബി.ജെ.പി ഇതെല്ലാം ചെയ്യുന്നതെന്നും സച്ചിൻ പറഞ്ഞു. പരാജയം മണക്കുമ്പോൾ സർക്കാർ ഏജൻസികളെ ആയുധമാക്കുന്നത് അവരുടെ പതിവാണ്.

അന്വേഷണ ഏജൻസിയായ ഇഡി അവരുടെ ജോലി ചെയ്യുകയാണെന്ന് കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ഗജേന്ദ്ര സിംഗ് ഷെഖാവത്ത് പറഞ്ഞു. മൂടിവച്ച അഴിമതി പുറത്താകുമെന്ന ഭയമാണ് മുഖ്യമന്ത്രി ഗെലോട്ടിന്. സംസ്ഥാനത്ത് അഴിമതി എല്ലാ സീമകളും ലംഘിച്ചു.

കരുവന്നൂർ സഹകരണ ബാങ്ക് കള്ളപ്പണക്കേസിൽ സഹകരണവകുപ്പ് രജിസ്ട്രാർ ടി.വി. സുഭാഷ് ഐ.എ.എസിന് ഇ.ഡി. നൽകിയ സമൻസിനെതിരേ ഹൈക്കോടതി. മുതിർന്ന ഐ.എ.എസ്. ഓഫീസറുടെ കുടുംബാംഗങ്ങളുടെ ആധാർ വിവരങ്ങളടക്കം ചോദിച്ചത് മോശമായിപ്പോയെന്ന് കോടതിയുടെ വിമർശനം. ഇതിനെത്തുടർന്ന് പുതിയ സമൻസ് പുറപ്പെടുവിക്കാമെന്ന് ഇ.ഡി. കോടതിയെ ബോധിപ്പിച്ചു. അപേക്ഷ കോടതി ഫയലിൽ സ്വീകരിച്ചു.

കരുവന്നൂർ സഹകരണബാങ്കുമായി ബന്ധപ്പെട്ട കേസിൽ നിരവധി പേരെ ഇ.ഡി. ചോദ്യം ചെയ്തിരുന്നു. ഇതിന്റെ ഭാഗമായാണ് സഹകരണ വകുപ്പ് രജിസ്ട്രാർ ടി.വി. സുഭാഷ് ഐ.എ.എസിനെ വിളിപ്പിച്ചത്. ആദ്യഘട്ടത്തിൽ അദ്ദേഹത്തിന് ഹാജരാകാൻ സാധിച്ചില്ല. പിന്നീട് ഹാജരായി രേഖകളൊക്കെ ഇ.ഡിയ്ക്ക് നൽകിയിരുന്നു. തുടർന്ന് വീണ്ടും സുഭാഷിനോട് ഹാജരാകാൻ ഇ.ഡി. നിർദേശിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് സുഭാഷ് ഐ.എ.എസ്. ഹൈക്കോടതിയെ സമീപിച്ചത്.

സമൻസ് നിയമവിരുദ്ധമാണെന്നും അത് റദ്ദാക്കണമെന്നും ടി.വി. സുഭാഷ് കോടതിയിൽ ആവശ്യപ്പെട്ടു. ഇ.ഡിയുടെ അന്വേഷണം കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ടാകണം. അല്ലാതെ മുഴുവൻ സഹകരണ മേഖലകളിലേക്കും കടന്നുകയറരുത്. അത് വിലക്കണം. മാത്രമല്ല തന്റെ വ്യക്തിഗത വിവരങ്ങളടക്കം ചോദിക്കുന്നത് നിയമവിരുദ്ധമാണെന്നും ടി.വി. സുഭാഷ് ഹൈക്കോടതിയെ അറിയിച്ചു.

ടി.വി. സുഭാഷ് ഒരു മുതിർന്ന ഐ.എ.എസ്. ഉദ്യോഗസ്ഥനാണ്. അദ്ദേഹത്തിന്റെ പാസ്പോർട്ട് വിവരങ്ങൾക്കൊക്കെ അപ്പുറം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ആധാർ വിവരങ്ങൾ ചോദിക്കുന്നത് എന്തിനാണെന്ന് കോടതി ചോദിച്ചു. ഈ ഘട്ടത്തിൽ പുതിയ സമൻസ് അയക്കുമെന്ന് ഇ.ഡി. കോടതിയെ അറിയിച്ചു.

ഇ.ഡി. റെയ്ഡിന് ശേഷം തൃശ്ശൂർ സകരണ ബാങ്കിൽ നിക്ഷേപം വർധിച്ചതായി ബാങ്ക് പ്രസിഡന്റ് കണ്ണൻ അവകാശപ്പെട്ടു. ആദ്യമാദ്യം പിൻവലിച്ചവരൊക്കെ വീണ്ടുംതിരിച്ചുകൊണ്ടുവന്നു. ഇതൊരു പ്രചാരണം മാത്രമാണ്, ഒരു കുഴപ്പവുമില്ലെന്ന് എല്ലാവർക്കും മനസ്സിലായി. നിക്ഷേപകരിൽ ആർക്കെങ്കിലും പിൻവലിക്കാൻ വന്നിട്ട് ഒരു രൂപ പോലും കിട്ടിയില്ലെന്ന ആക്ഷേപം ഈ ബാങ്കിനെക്കുറിച്ച് ഉണ്ടായിട്ടില്ലെന്ന് എം.കെ. കണ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker