EntertainmentKeralaNews

നീതിയ്ക്ക് വേണ്ടിയുള്ള ഈ കാത്തിരിപ്പ് ദുസഹം; മുഖ്യമന്ത്രി ഇടപെടണമെന്ന് ഡബ്ല്യു.സി.സി

കൊച്ചി: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്ക് നീതി കിട്ടാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് ഡബ്ല്യു.സി.സി. മൂന്നു വര്‍ഷമായി നീതിക്കായി കാത്തിരിക്കുന്നു. ഇനിയും ഇക്കാര്യത്തില്‍ അനിശ്ചിതത്വം വിതയ്ക്കുന്നത് ദുരന്തമാണെന്നും ഡബ്ല്യുസിസി ഫേസ്ബുക്കില്‍ കുറിച്ചു.

നീതിക്ക് വേണ്ടിയുള്ള ഈ ദുസഹമായ കാത്തിരിപ്പിന് അറുതി വരുത്തുകയെന്നത് സര്‍ക്കാരിന്റെ മാത്രമല്ല, രാജ്യത്തെ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും ഭാവിയില്‍ കരുതലുള്ള മുഴുവന്‍ പേരുടെയും ഉത്തരവാദിത്വമായിരിക്കണമെന്നും ഡബ്ല്യുസിസി ഫേസ്ബുക്കില്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker