കോട്ടയം: പുതുപ്പള്ളിയില്‍ കെ.എസ്.ആര്‍.ടി.സി ബസും കാറും തമ്മില്‍ കൂട്ടിയിടിച്ച് നാലു പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്. കാഞ്ഞിരപ്പിള്ളി സ്വദേശി ജിന്‍സ്, അമ്മാവന്‍ മുരളി, ഇദ്ദേഹത്തിന്റെ മകള്‍ ജലജ, ജലജയുടെ മകന്‍ അമിത് എന്നിവരാണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം അഞ്ചരയോടെ പുതുപ്പള്ളി കൊച്ചാലുംമൂട്ടിലാണ് കാറും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ച് അപകടമുണ്ടായത്. ജിന്‍സ്, മുരളി, ജലജ എന്നിവര്‍ ഇന്നലെ തന്നെ മരിച്ചിരിന്നു. ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന അമിത് ഇന്നാണ് മരിച്ചത്.
പാമ്പാടിയിലെ മരണവീട്ടില്‍ പോയ ശേഷം ബന്ധുക്കളെ പത്തനംതിട്ട കവിയൂരിലെ വീട്ടില്‍ വിടാന്‍ പോകുന്നതിനിടെയായിരുന്നു അപകടം. അപകടത്തില്‍ കെ.എസ്.ആര്‍.ടി.സി. ബസിലെ യാത്രക്കാര്‍ക്കും നിസാര പരിക്കുകള്‍ ഏറ്റിരിന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News