News
ലോക്ക്ഡൗണില്‍ ജോലി നഷ്ടമായവര്‍ക്ക് പകുതി ശമ്പളം! പുതിയ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം മൂലം ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണില്‍ ജോലി നഷ്ടമായവര്‍ക്ക് പുതിയ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍. ലോക്ക്ഡൗണ്‍ മൂലം ജോലി നഷ്ടമായവര്‍ക്ക് മൂന്ന് മാസത്തേക്ക് പകുതി ശമ്പളം നല്‍കുന്നതാണ് പദ്ധതി.
അടല്‍ ബീമ വ്യക്തി കല്യാണ്‍ യോജന എന്നാണ് പദ്ധതിയുടെ പേര്. എംപ്ലോയ്‌മെന്റ് സ്‌റ്റേറ്റ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷനാണ് പദ്ധതി നടപ്പാക്കുന്നത്. 44,000 കോടിയാണ് ഇതിനായി ചെലവഴിക്കുക.
നിലവില്‍ പദ്ധതിക്ക് വലിയ പ്രതികരണമില്ലെങ്കിലും പരസ്യങ്ങളിലൂടെ കൂടുതല്‍ പേരില്‍ ഇതേ കുറിച്ച് അവബോധം സൃഷ്ടിക്കാനാണ് ശ്രമം. അതിലൂടെ കൂടുതല്‍ പേരിലേക്ക് പദ്ധതി എത്തിക്കാന്‍ കഴിയുമെന്ന് തൊഴില്‍ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News