33.9 C
Kottayam
Saturday, April 27, 2024

ഇത്തരം കേസുകള്‍ ഇങ്ങനെ കൈകാര്യം ചെയ്യുന്നത് ശരിയല്ല; ബോംബെ ഹൈക്കോടതിയുടെ വിധി പ്രഖ്യാപനത്തില്‍ നിരാശ രേഖപ്പെടുത്തി ഡബ്ല്യൂ.സി.സി

Must read

കൊച്ചി: നഗ്‌നയല്ലാത്ത പെണ്‍കുട്ടിയെ കടന്നുപിടിച്ചാല്‍ ലൈംഗീക അതിക്രമമല്ലെന്ന ബോംബെ ഹൈക്കോടതി വിധിയില്‍ പ്രതികരണവുമായി ഡബ്ല്യയുസിസി. ബോംബെ ഹൈക്കോടതിയിലെ നാഗ്പൂര്‍ ബെഞ്ചാണ് 12 വയസുള്ള പെണ്‍കുട്ടിക്കെതിരെ നടന്ന ലൈംഗീക അതിക്രമണ കേസിന്റെ വിധി പറഞ്ഞത്.

ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച് നടത്തിയ വിധി പ്രഖ്യാപനത്തില്‍ വലിയ നിരാശയുണ്ട്. ജസ്റ്റിസ് പുഷ്പ ഗനേദിവാലയാണ് നഗ്നയല്ലാത്ത പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുന്നത് ഐപിസിയുടെ കീഴില്‍ പീഡനമാണ് എന്നാല്‍ പോസ്‌കോ ആക്റ്റിന്റെ പരിധിയില്‍ വരുമ്പോള്‍ ലൈംഗീക അതിക്രമമല്ല എന്ന വിധി പറഞ്ഞത്. അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും ഇരയാവര്‍ക്ക് അനുഭവിക്കേണ്ടി വരുന്നത് വലിയ രീതിയിലുള്ള മാനസിക പ്രശ്‌നങ്ങളാണ്. ഇത്തരം കേസുകള്‍ ഒരു പ്രാധാന്യവുമില്ലാത്ത രീതിയില്‍ കൈകാര്യം ചെയ്യുന്നത് ശരിയല്ലെന്നാണ് ഡബ്ലിയുസിസിയുടെ അഭിപ്രായമെന്ന് ഫേസ്ബുക്കില്‍ കുറിക്കുന്നു. സോഷ്യല്‍മീഡിയയിലും മറ്റും വിധിക്കെതിരെ വിമര്‍ശനം കടുക്കുന്ന സാഹചര്യത്തിലാണ് ഡബ്ലിയുസിസിയുടെയും പ്രതികരണം.

ബാംബേ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചാണ് വിമര്‍ശനാത്മകമായ വിധി പ്രഖ്യാപനം നടത്തിയത്. നഗ്‌നയല്ലാത്ത ഒരു പെണ്‍കുട്ടിയെ കടന്നുപിടിക്കുന്നത് ലൈംഗിക അതിക്രമത്തിന്റെ ഗണത്തില്‍ പെടുത്താനാകില്ല. ചെറിയ രീതിയിലുള്ള കടന്നാക്രമണവും ലൈംഗീക അതിക്രമമല്ല. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗീകമായി അക്രമിച്ചതിനെ തുടര്‍ന്ന് അറസ്റ്റിലായ പ്രതിയുടെ വാദത്തെ തുടര്‍ന്നായിരുന്നു വിവാദത്തിലേയ്ക്ക് കൂപ്പുകുത്തുന്ന തരത്തില്‍ ഒരു വിധി പ്രഖ്യാപനം നടന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച് നടത്തിയ വിധി പ്രഖ്യാപനത്തില്‍ വലിയ നിരാശയുണ്ട്. ജസ്റ്റിസ് പുഷ്പ ഗനേദിവാലയാണ് നഗ്‌നയല്ലാത്ത പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുന്നത് ഐപിസിയുടെ കീഴില്‍ പീഡനമാണ് എന്നാല്‍ പോസ്‌കോ ആക്റ്റിന്റെ പരിധിയില്‍ വരുമ്പോള്‍ ലൈംഗീക അതിക്രമമല്ല എന്ന വിധി പറഞ്ഞത്. അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും ഇരയാവര്‍ക്ക് അനുഭവിക്കേണ്ടി വരുന്നത് വലിയ രീതിയിലുള്ള മാനസിക പ്രശ്നങ്ങളാണ്. ഇത്തരം കേസുകള്‍ ഒരു പ്രാധാന്യവുമില്ലാത്ത രീതിയില്‍ കൈകാര്യം ചെയ്യുന്നത് ശരിയല്ലെന്നാണ് ഡബ്ലിയു സി സിയുടെ അഭിപ്രായം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week