രണ്ടാം വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നുണ്ടോ? ആരാധകന്റെ ചോദ്യത്തിന് ആര്യ നല്‍കിയ മറുപടി
മലയാളികളുടെ പ്രിയ താരമാണ് ആര്യ. ആരാധകരുടെ സംശയങ്ങള്‍ക്ക് ആര്യ കൊടുത്ത മറുപടികളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഇന്‍സ്റ്റഗ്രാമിലെ ചോദ്യോത്തര വേളയിലാണ് ആരാധകര്‍ ചോദിച്ച സംശയങ്ങള്‍ക്ക് ആര്യ മറുപടി നല്‍കിയത്. രണ്ടാം വിവാഹത്തെ കുറിച്ചാണ് ഒരു ആരാധകന്‍ ആര്യയോട് ചോദിച്ചിരിക്കുന്നത്.
”രണ്ടാം വിവാഹത്തെ കുറിച്ചു ചിന്തിക്കുന്നു? എന്ത് പറയുന്നു” എന്ന ചോദ്യത്തിന് ഇല്ല എന്ന മറുപടിയാണ് താരം നല്‍കിയിരിക്കുന്നത്. നേരത്തെയും ആരാധകര്‍ താരത്തിനോട് രണ്ടാം വിവാഹത്തെ കുറിച്ച് ചോദിച്ചിരുന്നു. താരം വീണ്ടും വിവാഹിതായാകുന്നു എന്ന തരത്തിലുള്ള വാര്‍ത്തകളും പ്രചരിച്ചിരുന്നു. 2018ല്‍ ആയിരുന്നു. ആര്യ വിവാഹമോചിതയായത്.
ജീവിതത്തില്‍ സിംഗിള്‍ ആണെന്നും മിംഗിള്‍ ആകാന്‍ താത്പര്യമില്ലെന്നും ആര്യ പറയുന്നു. നിങ്ങള്‍ ആരെങ്കിലും ആയി പ്രണയത്തില്‍ ആണോ എന്ന ഒരാളുടെ ചോദ്യത്തിനും ഉറപ്പായും ആണ്, പക്ഷേ അത് എന്നോട് തന്നെയാണ് എന്നും താരം മറുപടി നല്‍കി. ഒരു വലിയ തേപ്പ് കിട്ടിയിട്ടുണ്ട് അല്ലെ എന്ന ആരാധകരുടെ സംശയത്തിന് അത് ശരിയാണ് എന്നും ആര്യ സമ്മതിക്കുന്നുണ്ട്.
ജീവിതത്തില്‍ ഒരുപാട് സ്ട്രഗിള്‍ ചെയ്യുന്നുണ്ട് അത് പക്ഷെ പുറത്തുകാണിക്കാത്ത ആളാണ് ശരിയല്ലേ എന്ന ഒരാളുടെ ചോദ്യത്തിന് വളരെ ശരിയാണ് എന്ന മറുപടിയും നടി നല്‍കുന്നു. ബിഗ് ബോസിലെ സുഹൃത്തുക്കളായ വീണ അടുത്ത സുഹൃത്ത് ആണെന്നും ഫുക്രുവിന് വലിയ സ്ഥാനമാണ് മനസ്സില്‍ ഉള്ളതെന്നും താരം ആരാധകരോടായി പറയുന്നുണ്ട്.