26.5 C
Kottayam
Wednesday, May 1, 2024

തിരുവനന്തപുരത്ത് പൊതുനിരത്തില്‍ മാലിന്യം നിക്ഷേപിച്ചയാള്‍ക്ക് 25,500 രൂപ പിഴ!

Must read

തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊതുനിരത്തില്‍ മാലിന്യം നിക്ഷേപിച്ചയാള്‍ക്ക് 25,500 രൂപ പിഴ. വെങ്ങാനൂര്‍ സ്വദേശി സുനികുമാറില്‍ നിന്നാണ് നന്ദന്‍കോട് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ 25,500 രൂപ പിഴ ഈടാക്കിയത്. നഗരസഭയിലെ നന്തന്‍കോട് ഹെല്‍ത്ത് സര്‍ക്കിള്‍ പരിധിയിലെ വെള്ളയമ്പലം മന്‍മോഹന്‍ ബംഗ്ലാവിന് എതിര്‍വശത്ത് ചൊവ്വാഴ്ച വെളുപ്പിന് മാലിന്യം നിക്ഷേപിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.

പരിസ്ഥിതി വാരാചാരണത്തോട് അനുബന്ധിച്ച് നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ കരിയിലകള്‍ ശേഖരിക്കുന്നതിനായി കരിയിലപ്പെട്ടികള്‍ സ്ഥാപിച്ചിരുന്നു. വെളളയമ്പലം കവടിയാര്‍ റോഡില്‍ മന്ത്രിമന്ദിരത്തിന് മുന്നില്‍ സ്ഥാപിച്ചിരുന്ന കരിയിലപ്പെട്ടിക്ക് സമീപമാണ് ഇയാള്‍ മാലിന്യം നിക്ഷേപിച്ചത്. വെളുപ്പിന് 4.30 മണിയോട് കൂടിയാണ് മാലിന്യം നിക്ഷേപിച്ചത്. സ്ഥലത്ത് ഉണ്ടായിരുന്ന നന്തന്‍കോട് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എസ്എസ് മിനുവിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് പിടികൂടിയത്. പിഴ തുക നഗരസഭ ട്രഷറിയില്‍ ഒടുക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week