23.9 C
Kottayam
Tuesday, May 21, 2024

എറണാകുളത്ത് നിന്ന് കാസര്‍കോട്ടേക്ക് റെയില്‍വെ ട്രാക്കിലൂടെ നടന്നു പോകാന്‍ ശ്രമം; രണ്ടു പേര്‍ പിടിയില്‍

Must read

കോഴിക്കോട്: എറണാകുളത്ത് നിന്ന് കാസര്‍കോട്ടേക്ക് റെയില്‍വെ പാളത്തിലൂടെ നടന്നുപോകാന്‍ ശ്രമിച്ച രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഫറോക്ക് പുറ്റെക്കാട് നിന്നാണ് കാസര്‍കോട് നെല്ലിക്കോട് സ്വദേശികളായ രണ്ടു യുവാക്കളെ പിടികൂടിയത്.

ഞായറാഴ്ച രാത്രി എട്ടുമണിയോടെ റെയില്‍പാളത്തിലൂടെ ഇരുവരും നടന്നുപോകുന്നത് കണ്ട നാട്ടുകാന്‍ ഫറോക്ക് പോലീസ് സ്‌റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു.

കഴിഞ്ഞ ബുധനാഴ്ചയാണ് ഇരുവരും എറണാകുളത്തു നിന്ന് യാത്ര തിരിച്ചത്. ഇരുവരെയും ക്വാറന്റീനില്‍ പ്രവേശിപ്പിക്കാനാണ് തീരുമാനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week