ഒരു ബ്ലൗസ് പീസും ഹെയര്‍ ബാന്‍ഡും ഉണ്ടെങ്കില്‍ മാസ്‌ക് റെഡി! വീഡിയോയുമായി വിദ്യാ ബാലന്‍; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എറെ ദൗര്‍ലഭ്യം നേരിടുന്ന ഒന്നാണ് മാസ്‌കുകള്‍. മെഡിക്കല്‍ സ്‌റ്റോറുകളിലും മറ്റും മാസ്‌കുള്‍ കിട്ടാനില്ല. എന്നാല്‍ മാസ്‌ക് ഏറ്റവും എളുപ്പള്ളില്‍ വീട്ടില്‍ തന്നെ ഉണ്ടാക്കാനുള്ള വിധം പരിചയപ്പെടുത്തുകയാണ് നടി വിദ്യാബാലന്‍.
ഒരു ബ്‌ളൗസ് പീസും ഹെയര്‍ ബാന്‍ഡും മാത്രം ഉണ്ടെങ്കില്‍ അടിപൊളി മാസ്‌ക് റെഡിയാക്കാം. ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്ന വീഡിയോയിലാണ് വിദ്യാബാലന്‍ എളുപ്പത്തില്‍ മാസ്‌കുണ്ടാക്കുന്ന രീതി കാണിച്ചിരിക്കുന്നത്. ആര്‍ക്കും പരീക്ഷിച്ചുനോക്കാവുന്നതാണ് ഇത്. നിമിഷ നേരം കൊണ്ട് വീഡിയോ വൈറലായി.
നിരവധിപേരാണ് വിദ്യയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തത്. നിരവധി വീഡിയോകളിലൂടെ ഇതിനകം പലരും മാസ്‌ക് ഉണ്ടാക്കുന്നത് കാണിച്ചു തന്നിട്ടുണ്ട്. എന്നാലിത് ഏറ്റവും ചെലവുകുറഞ്ഞ രീതിയാണ്. ഈ ഐഡിയ എന്തുമാത്രം ഫലപ്രദമാണെന്ന് ചിലര്‍ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്ത് ചോദിച്ചിട്ടുണ്ട്.
https://twitter.com/i/status/1251460385850322945
ബ്ലൗസ് പീസും ഹെയര്‍ ബാന്‍ഡും ഉപയോഗിച്ചും, ഉപയോഗിക്കാത്ത സാരിയും ഹെയര്‍ബാന്‍ഡും ഉപയോഗിച്ചും ഇത്തരത്തില്‍ മാസ്‌ക് ഉണ്ടാക്കാമെന്നും താരം പറയുന്നുണ്ട്. നമ്മുടെ രാജ്യം നമ്മുടെ മാസ്‌ക് എന്ന ഹാഷ് ടാഗ് പങ്കുവച്ചുകൊണ്ടാണ് നടി വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഒരു പഴയ സാരിയില്‍ നിന്ന് നിരവധി മാസ്‌കുകള്‍ കിട്ടുമെന്നും താരം വീഡിയോയ്‌ക്കൊപ്പം കുറിച്ചിട്ടുണ്ട്.