കൊല്ലം ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ അറസ്റ്റില്‍

കൊല്ലം: ലോക്ഡൗണ്‍ ലംഘിച്ചതിന് കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ അറസ്റ്റില്‍. പ്രവാസികളെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് കൊല്ലം കളക്ടര്‍ക്ക് നിവേദനം നല്‍കാന്‍ ആള്‍ക്കൂട്ടത്തോടെ എത്തിയതിനാണ് ബിന്ദു കൃഷ്ണയെ അറസ്റ്റ് ചെയ്തത്.

അഞ്ചില്‍ കൂടുതല്‍ പേര്‍ കൂടിച്ചേരരുതെന്ന നിര്‍ദേശം ലംഘിച്ച് നിവേദനം നല്‍കാന്‍ കൂട്ടമായെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റെന്ന് പോലീസ് വ്യക്തമാക്കി. ജില്ലയിലെ വിവിധയിടങ്ങളില്‍ നിന്നും സൈക്കിളിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ എത്തിയത്.

മകന്റെ ഒപ്പമാണ് ബിന്ദു കൃഷ്ണ എത്തിയത്. അറസ്റ്റ് ചെയ്തപ്പോള്‍ മകനെ അവിടെ നിര്‍ത്തിയിട്ടാണ് ബിന്ദു കൃഷ്ണയെ പോലീസ് അറസ്റ്റ് ചെയ്തത്. മകനെ വീട്ടില്‍ കൊണ്ടുപോയി ആക്കിയിട്ട് അറസ്റ്റിലേക്ക് നീങ്ങാമെന്ന് ബിന്ദു കൃഷ്ണയടക്കമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞിട്ടും പോലീസ് വഴങ്ങിയില്ലെന്ന് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. അറസ്റ്റില്‍ പ്രതിഷേധിച്ച് പോലീസ് സ്റ്റേഷനുള്ളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം നടക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News