KeralaNews

ഉഴുന്നുവട കാണാത്ത മലയളിയ്ക്ക് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല; വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ ഇതാണ്

ലോക്ക് ഡൗണ്‍ കാലത്ത് ഏറെ വൈറലാകുകയും തെറിവിളി കേള്‍ക്കുകയും ചെയ്ത ഒരു വീഡിയോ ആണ് അമേരിക്കന്‍ മലയാളിയുടെ ‘ഉഴുന്നുവട’ വീഡിയോ. മലയാളികളുടെ പ്രീയപ്പട്ട ലഘുഭക്ഷണങ്ങളിലൊന്നായ ഉഴുന്നവടയെ വളരെ അദ്ഭുതത്തോടെ നോക്കിക്കാണുന്ന മലയാളിയെയാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. ഉഴുന്ന് അരച്ച് ഉണ്ടാക്കുന്ന ഒരു പലഹാരമാണിതെന്നും വളരെ രുചികരമാണെന്നുമായിരുന്നു വീഡിയോയില്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നത്.

‘ഇത് യൂട്യൂബില്‍ കണ്ടാണ് ഉണ്ടാക്കിയത്. നടുക്ക് ഓട്ടയുള്ളതിനാല്‍ അപ്പുറത്തൂടെ വരുന്നയാളിനെ കാണാനാകും. നാട്ടില്‍ പാവങ്ങളുടെ ഭക്ഷണമെന്നാണ് പറയുന്നത്. ചില ആള്‍ക്കാള്‍ മഴയത്തും വെയിലത്തുമൊക്കെ സൈക്കിളിലും ബൈക്കിലുമൊക്കെ ഇത് വില്‍പന നടത്താറുണ്ട്’- ഇതായിരുന്നു വീഡിയോയില്‍ ജോസ് എന്നയാള്‍ പറഞ്ഞിരുന്നത്. നല്ല ഭക്ഷണമാണ് ഇത് നിങ്ങളും ഉണ്ടാക്കി ഉപയോഗിക്കണമെന്ന ഉപദേശവും നല്‍കുന്നുണ്ട്.

എന്നാല്‍ വീഡിയോ വൈറലായതോടെ ഇദ്ദേഹത്തിനെതിരെ തെറിയഭിഷേകവും ട്രോളുകളും കൊണ്ട് നിറഞ്ഞു. ഇതിനിടെ എന്താണ് ശരിക്കും സംഭവിച്ചതെന്നു വ്യക്തമാക്കുന്ന വീഡിയോയും പുറത്തു വന്നിട്ടുണ്ട്.

സുഹൃത്തുക്കളെ കാണിക്കാന്‍ തമാശയ്ക്ക് ചെയ്ത വീഡിയോ ആണിതെന്നാണ് അമേരിക്കന്‍ മലയാളിയായ ജോസ് പറയുന്നത്. പണ്ട് നാട്ടില്‍ തനിക്ക് വടയുടെ ബിസിനസായിരുന്നെന്നും ദിവസേനെ മൂവായിരത്തോളം വടകള്‍ ഉണ്ടാക്കിയിരുന്നതായും അദ്ദേഹം പറയുന്നുണ്ട്. വര്‍ഷങ്ങള്‍ക്കും ശേഷം വീണ്ടും വട ഉണ്ടാക്കിയെന്നും അത് നന്നായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker