KeralaNews

വിഷു ബംപർ:12 കോടി ഒന്നാം സമ്മാനം, മലപ്പുറത്ത് വിറ്റ ടിക്കറ്റിന്

തിരുവനന്തപുരം: വിഷു ബംപര്‍ ലോട്ടറി നറുക്കെടുത്തു. ഒന്നാം സമ്മാനമായ 12 കോടി രൂപ ലഭിച്ചത് VE 475588 എന്ന നമ്പർ ടിക്കറ്റിനാണ്. മലപ്പുറം തിരൂരുള്ള ഏജന്‍സി വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. മറ്റു സീരിസുകളിലെ ഇതേ നമ്പറുകള്‍ക്ക് സമാശ്വാസ സമ്മാനമായി അഞ്ച് ലക്ഷം രൂപ ലഭിക്കും.

രണ്ടാം സമ്മാനം ഒരു കോടി രൂപയാണ്. ആറ് പേര്‍ക്കാണ് ഒരു കോടി രൂപ വീതം ലഭിക്കുക. രണ്ടാം സമ്മാനം നേടിയ നമ്പറുകൾ ഇവയാണ്: VA 513003, VB 678985, VC 743934, VD 175757, VE 797565, VG 642218

VA, VB, VC, VD, VE, VG എന്നിങ്ങനെ ആറ് സീരീസുകളിലായാണ് ടിക്കറ്റുകള്‍. മൂന്നാം സമ്മാനം 10 ലക്ഷം, നാലാം സമ്മാനം 5 ലക്ഷം, അഞ്ചാം സമ്മാനം രണ്ട് ലക്ഷം എന്നിങ്ങനെയാണ് മറ്റു സമ്മാനങ്ങള്‍. 42 ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിച്ചത്. 300 രൂപയായിരുന്നു ടിക്കറ്റ് വില.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button