വിഷു ബമ്പർ 10 കോടിയുടെ ഭാഗ്യശാലിയെ കണ്ടെത്തി, കണ്ണൂരിലെ കെട്ടിട നിർമാണ തൊഴിലാളി

തിരുവനന്തപുരം: വിഷു ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 10 കോടി രൂപ നേടിയ ഭാഗ്യശാലിയെ കണ്ടെത്തി. വടകര തിരുവള്ളൂർ സ്വദേശി തറവപ്പൊയിൽ ഷിജു ആണ് സമ്മാനാർഹൻ. കെട്ടിട നിർമാണ തൊഴിലാളിയാണ് ഷിജു. സ്ഥിരമായി ടിക്കറ്റ് എടുക്കാറുള്ള ഷിജുവിന് മുൻപും ചെറിയ സമ്മാനങ്ങൾ കിട്ടിയിരുന്നു. വടകര കനറ ബാങ്കിൽ ഒന്നാം സമ്മാനാർഹമായ ടിക്കറ്റ് ഏൽപ്പിച്ചതായി ഷിജു പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് സംസ്ഥാന സർക്കാരിന്‍റെ വിഷു ബമ്പർ നറുക്കെടുപ്പ് നടന്നത്. ഒന്നാം സമ്മാനം എല്‍.ബി. 430240 എന്ന നമ്പറിനാണ് കിട്ടിയത്. 10 കോടി രൂപയാണ് ഒന്നാം സമ്മാനം. വടകരയിലെ ബികെ ഏജന്‍സീസാണ് ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് വിറ്റത്.50 ലക്ഷം രൂപയുടെ രണ്ടാം സമ്മാനം ഇ.ബി. 324372 എന്ന നമ്പറിനാണ് ലഭിച്ചത്. എറണാകുളത്ത് വിറ്റ ടിക്കറ്റാണ് സമ്മാനം ലഭിച്ചത്. മെയ് 23ന് നറുക്കെടുക്കേണ്ട ടിക്കറ്റായിരുന്നു ഇത്. എന്നാൽ കൊവിഡ് രണ്ടാം തരം​ഗത്തിന്റെ പശ്ചാത്തലത്തിൽ നറുക്കെടുപ്പ് മാറ്റി വയ്ക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News