27.7 C
Kottayam
Thursday, March 28, 2024

രാജ്യത്ത് 22 ജില്ലകളിൽ കൊവിഡ് വ്യാപനം രൂക്ഷം; ഏഴ് ജിലകളും കേരളത്തിൽ

Must read

ദില്ലി: രാജ്യത്ത് കോവിഡ് വ്യാപനം കൂടിയ 22 ജില്ലകളിൽ 7 എണ്ണവും കേരളത്തിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കേരളത്തിലെ പത്ത് ജില്ലകളിൽ 10 ശതമാനത്തിന് മേലെ.ടിപിആർ രേഖപ്പെടുത്തുന്നുണ്ട്. കേരളത്തിൽ മഴക്കാല രോഗങ്ങൾ പടരുന്നുണ്ട്. ഇതിനെതിരെ ജനങ്ങൾ മുൻകരുതലെടുക്കണം. മറ്റ് രോഗങ്ങളുടെ വ്യാപനം കൂടി വന്നാൽ കോവിഡ് പ്രതിരോധം ദുഷ്‌കരമാകും എന്നത് ഗൗരവത്തോടെ കാണണമെന്നും ആരോ​ഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകി.

അതേസമയം വാക്സീൻ ക്ഷാമം നേരിടുന്ന കേരളത്തിന് ആവശ്യമായ വാക്സീൻ സ്റ്റോക്ക് ഉടനെ എത്തിക്കുമെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രി മൻഷൂഖ് മാണ്ഡവ്യ അറിയിച്ചു. തന്നെ സന്ദ‍ർശിക്കാനെത്തിയ കേരളത്തിലെ ഇടത് എംപിമാരോടാണ് ആരോ​ഗ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സിപിഎം രാജ്യസഭാകക്ഷി നേതാവ് എളമരം കരീമിൻ്റെ നേതൃത്വത്തിലാണ് ഇടത് എംപിമാ‍ർ കേന്ദ്ര ആരോ​ഗ്യമന്ത്രിയെ കണ്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week