23.8 C
Kottayam
Tuesday, June 9, 2026

റെയിൽ പാളത്തിൽ കിടന്ന് യുവതി, മുകളിലൂടെ കുതിച്ച് പാഞ്ഞ് ട്രെയിൻ,ഫോൺ വിളിച്ച് മടക്കം

Must read

മനുഷ്യന്റെ മാനസിക ധൈര്യം വെളിവാക്കുന്ന നിരവധി വീഡിയോ സോഷ്യൽമീഡിയയിൽ ലഭ്യമാണ്. അതിനെയെല്ലാം മറി ക‌ടക്കുന്നതാണ് ഇപ്പോൾ പ്രചരിക്കുന്ന വീഡിയോ. റെയിൽപാളത്തിന് നടുവിൽ കിടക്കുന്ന യുവതിക്ക് മുകളിലൂടെ ചരക്കുട്രെയിൻ കുതിച്ച് പായുന്നു. ട്രെയിൻ കടന്നുപോയ ഉടനെ പാളങ്ങളുടെ നടുവിൽ നിന്ന് എണീക്കുന്ന യുവതി ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടിൽ ഫോൺ വിളി തുടരുകയാണ്. ഏപ്രിൽ 12 ന് ഐപിഎസ് ഓഫീസർ ദിപാൻഷു കബ്ര‌യാണ് ട്വിറ്ററിൽ വീഡിയോ പോസ്റ്റ് ചെയ്തത്.

കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ ഒരു ലക്ഷത്തിലധികം പേർ വീഡിയോ കണ്ടു. ഒരു ഗുഡ്‌സ് ട്രെയിൻ അതിവേ​ഗതയിൽ സ്റ്റേഷനിൽ നിർത്താതെ പോകുമ്പോൾ തലയിൽ സ്കാർഫ് ധരിച്ച യുവതി കിടക്കുന്നത് കാണാം. പാളത്തിനും ട്രെയിനിനും ഇടയിലുള്ള ​ഗ്യാപ്പിൽ അനങ്ങാതെ കിടന്ന യുവതി ട്രെയിൻ പുറപ്പെട്ടതിന് ശേഷം ട്രാക്കിൽ ഇരുന്നുകൊണ്ട് തന്റെ ഫോണിലേക്ക് വന്ന കോൾ എടുക്കുന്നതും സംസാരിക്കുന്നതും വീഡിയോയിൽ കാണാം. അസ്വാഭാവികമായി ഒന്നും സംഭവിക്കാത്ത മട്ടിൽ ‌‌യുവതി സ്റ്റേഷനിലേക്ക് കയറുകയും വീഡിയോ ഷൂട്ട് ചെയ്ത ആളുമായി സംസാരിക്കുന്നതും കൂടെ പോകുന്നതും കാണാം.

“ഭാഗ്യവശാൽ, ഈ ഗുഡ്‌സ് ട്രെയിനിൽ തൂങ്ങിക്കിടക്കുന്ന ഭാഗങ്ങൾ ഇല്ല. അല്ലെങ്കിൽ അവരുടെ ശരീരം ചിന്നിച്ചിതറുമായിരുന്നെന്ന് ഒരാൾ ട്വീറ്റ് ചെയ്തു. യുവതിക്ക് ധീരതക്കുള്ള അവാർഡ് നൽകണമെന്നും ചിലർ അഭിപ്രായപ്പെട്ടു. യുവതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ചിലർ പ്രധാനമന്ത്രിയുടെ ഓഫീസിനെ ടാഗ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വീടും ആഭരണങ്ങളും കാണിച്ച് യൂട്യൂബിൽ ‘ഹോം ടൂർ’ വിഡിയോ; പിന്നാലെ യുവതിയുടെ വീട്ടിൽ വൻ കവർച്ച

ഭോപ്പാൽ: വീടും വീട്ടിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളുമെല്ലാം കാണിച്ചുള്ള 'ഹോം ടൂർ' വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ യൂട്യൂബറായ യുവതിയുടെ വീട് കൊള്ളയടിച്ചു. മധ്യപ്രദേശിലെ ശിവ്പുരി മൊഹാനി സ്വദേശിനിയും യൂട്യൂബറുമായ രചന ഗുർജാറിന്റെ വീട്ടിലാണ്...

കനത്ത മഴ, റെഡ് അലര്‍ട്ട് ⚠️ രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട്: സംസ്ഥാനത്ത് കാലവർഷം അതിശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ നാളെ രണ്ട് പ്രമുഖ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അടിയന്തിരമായി അവധി പ്രഖ്യാപിച്ചു. വടക്കൻ കേരളത്തിലെ കോഴിക്കോട്, കാസര്‍കോട് ജില്ലകളിലെ എല്ലാത്തരം വിദ്യാഭ്യാസ...

മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരെ അപകീർത്തികരമായ പരാമർശം; പ്രമുഖ തമിഴ് യൂട്യൂബർ മാരിദാസ് പോലീസ് കസ്റ്റഡിയിൽ

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരേയും സംസ്ഥാന മന്ത്രിമാർക്കെതിരേയും സോഷ്യൽ മീഡിയ വഴി കടുത്ത അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് പ്രമുഖ യൂട്യൂബർ മാരിദാസിനെ തമിഴ്നാട് പോലീസ് കസ്റ്റഡിയിലെടുത്തു. ചെന്നൈയിൽ നിന്നും...

ഇന്ത്യയുടെ ആണവായുധ ശേഖരത്തിൽ വൻ വർദ്ധനവ്; പാകിസ്ഥാനെ മറികടന്നതായി സിപ്രി വാർഷിക റിപ്പോർട്ട്

ന്യൂഡൽഹി: അന്താരാഷ്ട്രതലത്തിൽ ആയുധ ശേഖരണത്തെയും വിവിധ രാജ്യങ്ങളുടെ പ്രതിരോധ ചെലവുകളെയും കുറിച്ച് ശാസ്ത്രീയമായി പഠനം നടത്തുന്ന പ്രമുഖ ആഗോള സ്ഥാപനമായ സ്റ്റോക്ക്‌ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (SIPRI) പുറത്തുവിട്ട ഏറ്റവും പുതിയ...

അതിശക്തമായ സൗരക്കാറ്റ് ഭൂമിയിലേക്ക്; ഇന്ത്യയുടെ ആകാശത്തും ഇന്ന് രാത്രി അപൂർവ്വ ‘അറോറ’ ദൃശ്യമായേക്കും

മുംബൈ: ഇന്ത്യയുടെ വിസ്തൃതമായ ആകാശം ഇന്ന് രാത്രി തികച്ചും വിസ്മയകരവും അപൂര്‍വവുമായ ഒരു പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുകയാണ്. ഭൂമിയിലേക്ക് സൂര്യനിൽ നിന്നും അതിശക്തമായ സൗരക്കാറ്റ് ആഞ്ഞടിക്കുന്ന പശ്ചാത്തലത്തിലാണ് ഈ ആഗോള പ്രതിഭാസത്തിന്...

Popular this week