വായനറിയാത്ത ഭര്‍ത്താവിന് കൊവിഡ് സത്യാവാങ്മൂലമെഴുതി പണികൊടുത്ത് ഭാര്യ,വൈറലായി രമണിയുടെ സത്യപ്രസ്താവന

തിരുവനന്തപുരം: കൊവിഡ് ലോക്ഡൗണ്‍ കാലത്തെ താരമാണ് സത്യവാങ്മൂലം.ആവശ്യ സര്‍വ്വീസുകളിലെ ജീവനക്കാരൊഴിച്ച് യാത്രകള്‍ ചെയ്യുന്നവര്‍ക്ക് സത്യാവാങ്മൂലം നിര്‍ബന്ധവുമാണ്.എന്നാല്‍ വായനയറിയാത്ത ഭര്‍ത്താവിന് സത്യവാങ്മൂലം എഴുതി നല്‍കിയ ഭര്‍ത്താവ് പണി നല്‍കിയാലോ ഇത്തരത്തിലൊരു സത്യവാങ്മൂലമാണ് സമൂഹമാധ്യമങ്ങളില്‍ ഇത്തരത്തില്‍ വൈറലായി മാറിയിരിയ്ക്കുന്നത്.

പാലച്ചിറ എന്ന സ്ഥലപ്പേരില്‍ ജൂണ്‍ ഒന്നിന്റെ തീയതിയിലെഴുതിയ സത്യവാങ്മൂലമാണ് ഉള്ളടക്കത്തിന്റെ രസംകൊണ്ട് ഹിറ്റായി മാറിയിരിയ്ക്കുന്നത്.സത്യവാങ്മൂലത്തിന്റെ പൂര്‍ണ്ണരൂപമിങ്ങനെ..

സുധാകരന്‍ എന്ന മനുഷ്യന്‍ കെ.എല്‍1 എക്‌സ് 313 നമ്പര്‍ വാഹനത്തില്‍ കൂട്ടുകാരുമൊത്ത് ചീട്ടുകളിയ്ക്കാനായി ആണ് സാറെ രാവിലെ പ്ലംബിംഗ് പണിയ്‌ക്കെന്നും പറഞ്ഞ് വീട്ടീന്ന് എന്നെ മര്‍ദ്ദിച്ച ബലപ്രയോഗം നടത്തി ഈ സത്യാപ്രസ്താവന എഴുതി മേടിച്ച് ഇറങ്ങിത്തിരിച്ചിരിയ്ക്കുന്നത്.അതിനാല്‍ ഇതിയാനെ രണ്ടു ദിവസം ലോക്കപ്പിലിട്ട് മര്യാദപഠിപ്പിയ്ക്കണം എന്ന് താഴ്മയായി അപേക്ഷിയ്ക്കുന്നു എന്ന് രമണി ഒപ്പ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News