29.4 C
Kottayam
Friday, June 5, 2026

കനത്ത തോല്‍വിയ്ക്ക് പിന്നാലെ കുഴല്‍പ്പണക്കേസില്‍ വലഞ്ഞ് ബി.ജെ.പി,അടിയന്തിര ചര്‍ച്ച ഉടന്‍ വേണമെന്ന് പാര്‍ട്ടിയ്ക്കുള്ളില്‍ ആവശ്യം

Must read

തിരുവനന്തപുരം:തിരഞ്ഞെടുപ്പ് പരാജയം, കുഴൽപ്പണക്കേസിൽ പാർട്ടിക്കെതിരേയുള്ള ആരോപണം എന്നിവ അടിയന്തരമായി ചർച്ച ചെയ്യണമെന്ന് ബി.ജെ.പിയിൽ ആവശ്യം. എന്നാൽ, ലോക്ഡൗണും കോവിഡും തുടരുന്ന സാഹചര്യത്തിൽ എല്ലാവരേയും വിളിച്ചുകൂട്ടി കാര്യമായ ചർച്ചയ്ക്കു ഉടനടി സാധ്യതയില്ലെന്നാണ് മുതിർന്ന നേതാക്കൾ പറയുന്നത്.

കേരളത്തിലെ സംഭവവികാസങ്ങളെപ്പറ്റി കേന്ദ്രം ഇതുവരെ വിശദീകരണം ആവശ്യപ്പെട്ടിട്ടില്ലെങ്കിലും എല്ലാവിവരങ്ങളും നേതൃത്വത്തിന് മുൻപിലെത്തിയിട്ടുണ്ട്.

തിരഞ്ഞെടുപ്പ് പരാജയത്തെപ്പറ്റി യു.ഡി.എഫ്. പല ചർച്ചകളും അവലോകനങ്ങളും നടത്തി പരിഹാരനടപടികൾ ആലോചിച്ചെങ്കിലും എൻ.ഡി.എ.യിൽ അത്തരത്തിലൊന്ന് ഉണ്ടായില്ലെന്നാണ് ഒരുവിഭാഗം നേതാക്കൾ പറയുന്നത്. കോവിഡ് ഇത്രരൂക്ഷമായിരിക്കെ, വിശാലമായ യോഗം അസാധ്യമാണെന്ന് നേതൃത്വത്തെ അനുകൂലിക്കുന്നവർ പറയുന്നു. ജില്ലാതല അവലോകനയോഗങ്ങൾ പൂർത്തിയാക്കി. പരാജയത്തിന്റെ കാരണങ്ങൾ മണ്ഡലംതലത്തിൽ വിലയിരുത്തുന്നത് മിക്കജില്ലകളിലും പൂർത്തിയായി വരുന്നു.

എന്നാൽ, വോട്ടെണ്ണൽ കഴിഞ്ഞ് ബുധനാഴ്ച ഒരുമാസം തികയുമ്പോഴും പാർട്ടിയുടെ പഠനം ഇതുവരെ പൂർത്തിയായില്ലെന്നാണ് ഉയരുന്ന ആക്ഷേപം. ഓൺലൈനിൽ അല്ലാതെ കോർകമ്മിറ്റിയടക്കമുള്ള യോഗങ്ങൾ വിളിക്കണമെന്നാണ് ആക്ഷേപം ഉന്നയിക്കുന്നവരുടെ ആവശ്യം.

- Advertisement -

പാലക്കാട്ട് ഇ. ശ്രീധരന്റെ തോൽവിയിൽ കേന്ദ്രം വിശദീകരണം തേടുന്നു എന്നവിവരവും പുറത്തുവരുന്നുണ്ട്. രാജ്യം അറിയപ്പെടുന്ന ഇ. ശ്രീധരനെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആഭ്യന്തരമന്ത്രി അമിത്ഷായുടെയും പ്രത്യേക താത്പര്യപ്രകാരമാണ് സ്ഥാനാർഥിയാക്കിയത്. മറ്റുമുന്നണികളുടെ സമീപനത്തിനു വിരുദ്ധമായി, ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടിയാണ് പ്രചാരണം തുടങ്ങിയതും. സാമൂഹിക, സാമുദായിക സമവാക്യങ്ങളും ഇ. ശ്രീധരന്റെ ടെക്‌നോക്രാറ്റ് എന്ന നിലയിലുള്ള ജനപിന്തുണയും കാര്യങ്ങൾ അനുകൂലമാക്കുമെന്നായിരുന്നു കേന്ദ്രനേതൃത്വത്തിന്റെ പ്രതീക്ഷ.

- Advertisement -

പക്ഷേ, വോട്ടുകൂടുമെന്ന പലതരത്തിലുള്ള കണക്കുകൂട്ടലുകളും പിഴച്ചു. ഇവിടെ യു.ഡി.എഫ്. സ്ഥാനാർഥി ഷാഫി പറമ്പിലിന് വോട്ടുമറിച്ചെന്ന ആരോപണം ചിലർ ഉയർത്തുന്നുണ്ടെങ്കിലും യഥാർഥകാരണങ്ങൾ പുറത്തുവരാനിരിക്കുന്നതേയുള്ളു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

രണ്ടര മാസം ഗർഭിണി, റസൂൽ പൂക്കുട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് സജ്‌ന

കാച്ചി: ബിഗ് ബോസ് മത്സരാർത്ഥി സജ്‌നയുമായി ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെ താൻ ഗര്ഭിണിയാണെന്ന വിവരം പങ്കുവച്ച് സജ്‌ന. താൻ ഒൻപത്പ ആഴ്ച ഗർഭിണിയാണെന്ന് അറിയിച്ചുകൊണ്ടാണ് റസൂൽ...

താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം; രാവിലെ ആറു മുതല്‍ രാത്രി എട്ടുവരെ ഭാരവാഹനങ്ങള്‍ കടത്തിവിടില്ല: നിയന്ത്രണം ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് വയനാട് ജില്ലാ കളക്ടര്‍

വയനാട്: താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം. കാലവര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനും യാത്രക്കാരുടെ സുരക്ഷയും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായാണ് ചുരത്തില്‍ (ദേശീയ പാത 766) ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ചുരത്തിലൂടെയയുള്ള...

ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

എടവണ്ണ: ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടവണ്ണ കല്ലിടുമ്പ് പൂവമണ്ണ് സ്വദേശി ഷാഹിനാണ് മരിച്ചത്. ഷാഹിനെ കാണാതായതിനെ തുടര്‍ന്ന് വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിയോടെ...

ഖര്‍ഗെയും പവന്‍ ഖേരയും രാജ്യസഭയിലേക്ക്; തമിഴ്നാട്ടില്‍ ഡിഎംകെയെ ഞെട്ടിച്ച് ഏക സീറ്റ് കോണ്‍ഗ്രസിന് നല്‍കി വിജയ്യുടെ വമ്പന്‍ രാഷ്ട്രീയനീക്കം; പ്രവീണ്‍ ചക്രവര്‍ത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി; ബിജെപിയുമായി മുട്ടാന്‍ വിജയ് കോണ്‍ഗ്രസിന് ‘ക്വട്ടേഷന്‍’ നല്‍കിയെന്ന്...

ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കുമെന്നതാണ് പട്ടികയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം. കര്‍ണാടകയില്‍ നിന്നാവും ഖര്‍ഗെ ജനവിധി തേടുക....

നിര്‍ത്തിയിട്ട വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ പെട്ടന്ന് തകര്‍ന്ന് വീണു; ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്ക്

വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ അപ്രതീക്ഷിതമായി തകര്‍ന്ന് വീണു. ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്കേറ്റു. ലൂഫ്താന്‍സാ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറാണ് പെട്ടെന്ന് തകര്‍ന്നു വീണത്. ഈ സമയം യാത്രക്കാര്‍...

Popular this week