പൊളി ലുക്ക്..! ടോപ്‌ലെസ് ചിത്രങ്ങളുമായി പ്രിയ വാര്യര്‍; കമന്റുകളുമായി സോഷ്യല്‍ മീഡിയ
കൊച്ചി:അഡാറ് ലവ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ലക്ഷക്കണക്കിന് ആരാധകരെ നേടിയ താരമാണ് പ്രിയ പ്രകാശ് വാര്യര്‍. ഒമര്‍ ലുലു സംവിധാനം ചെയ്ത ചിത്രത്തിലെ കണ്ണിറുക്കല്‍ സീനാണ് നടിയെ അന്താരാഷ്ട്ര തലത്തില്‍ വരെ ശ്രദ്ധേയയാക്കിയത്. മാണിക്യമലരായ പൂവി എന്നു തുടങ്ങുന്ന ഗാനരംഗം അന്ന് പുതുമുഖമായിരുന്ന പ്രിയയുടെ കരിയറില്‍ വലിയ വഴിത്തിരിവായി മാറി. ഒറ്റ രാത്രികൊണ്ടാണ് മില്യണ്‍ കണക്കിന് ഫോളോവേഴ്സിനെയാണ് പ്രിയ വാര്യര്‍ക്ക് ഇന്‍സ്റ്റഗ്രാമില്‍ ലഭിച്ചത്.
സിനിമ റിലീസ് ആകുന്നതിന് മുമ്പ് പാട്ടിനൊപ്പം നടിയും സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയതോടെ അഡാറ് ലവിന് പിന്നാലെ തെലുങ്കിലും ബോളിവുഡിലും പ്രിയ എത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ഫോട്ടോഷൂട്ട് ചി്ത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെയ്ക്കാറുണ്ട്.
ഇപ്പോഴിതാ ടോപ്‌ലെസ് സ്‌റ്റൈലിലുള്ള പ്രിയ വാര്യരുടെ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. പ്രിയ തന്നെയാണ് തന്റെ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. സെല്‍ഫ് പോര്‍ട്രേയ്റ്റ് എന്നാണ് പ്രിയാ വാര്യര്‍ ചിത്രത്തിനൊപ്പം എഴുതിയിരിക്കുന്നത്. സ്പാനിഷില്‍ ലവ് ആന്‍ഡ് ലൈറ്റ് പ്രയോഗവും എഴുതിയിട്ടുണ്ട്. പൊളി ലുക്ക് ആണല്ലോ.. സൂപ്പറായിട്ടുണ്ട് എന്നു തുടങ്ങി നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. പ്രിയ വാര്യരുടെതായി വരാറുളള ഫോട്ടോഷൂട്ട് ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. നടി മുന്‍പ് പങ്കുവെച്ച് ഗ്ലാമറസ് ഫോട്ടോഷൂട്ടെല്ലാം സമൂഹ മാധ്യമങ്ങളില്‍ ട്രെന്‍ഡിംഗായിരുന്നു. ഇടയ്ക്ക് ഒരു ഇടവേള ഉണ്ടായെങ്കിലും പിന്നീട് വീണ്ടും തിരിച്ചെത്തിയിരുന്നു.
ശ്രീദേവി ബംഗ്ലാവ് എന്ന സിനിമയിലൂടെയാണ് പ്രിയ വാര്യരുടെ ബോളിവുഡ് അരങ്ങേറ്റം. ഒരു നടിയുടെ വേഷത്തിലാണ് ശ്രീദേവി ബംഗ്ലാവില്‍ പ്രിയ വാര്യര്‍ അഭിനയിക്കുന്നത്. കന്നഡത്തില്‍ വികെ പ്രകാശ് സംവിധാനം ചെയ്ത വിഷ്ണുപ്രിയ എന്ന പ്രണയ സിനിമയിലും പ്രിയ വാര്യര്‍ അഭിനയിച്ചു. അഭിനയത്തിന് പുറമെ ഗായികയായും മലയാളത്തില്‍ തിളങ്ങിയ താരമാണ് പ്രിയാ വാര്യര്‍. രജിഷാ വിജയന്‍ നായികയായ ഫൈനല്‍സ് എന്ന ചിത്രത്തിലായിരുന്നു പ്രിയ പാടിയത്. അതേസമയം സിനിമാ ത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുണ്ട് താരം. തന്റെ എറ്റവും പുതിയ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോസുമെല്ലാം നടി പങ്കുവെക്കാറുണ്ട്.