റാഞ്ചി: ജാഖണ്ഡില്‍ അനധികൃതമായി മരങ്ങള്‍ വെട്ടിയെന്നാരോപിച്ച് യുവാവിനെ പൊലീസിന്റെ മുന്നിലിട്ട് ജീവനോടെ തീവെച്ചുകൊന്നു. ‘കുന്ത്കാട്ടി’ നിയമം ലംഘിച്ചു എന്നാരോപിച്ചാണ് യുവാവിനെ ജീവനോടെ ചുട്ടുകൊന്നത്.ജാര്‍ഖണ്ഡിലെ ബംബല്‍കെര ഗ്രാമത്തിലാണ് അതിദാരുണമായ സംഭവം നടന്നത്. ഗ്രാമവാസിയായ സഞ്ജു പ്രധാന്‍ എന്നയാളാണ് കൊല്ലപ്പെട്ടത്.
മരങ്ങള്‍ മുറിക്കരുതെന്ന് ഇയാളോട് പലതവണ പറഞ്ഞതാണെന്നും, ഗ്രാമസഭയില്‍ വിളിച്ചു വരുത്തി മുന്നറിയിപ്പ് നല്‍കിയിട്ടും പിന്നെയും അതേ തെറ്റ് ആവര്‍ത്തിച്ചതിന്റെ ഭാഗമായാണ് ഇയാളെ ‘ശിക്ഷിച്ചതെ’ന്നുമാണ് ഗ്രാമവാസികള്‍ പറയുന്നത്.
ജാര്‍ഖണ്ഡിലെ ഗോത്രവിഭാഗമായ മുണ്ട വിഭാഗത്തിന്റെ കുന്ത്കാട്ടി നിയമം ലംഘിച്ചുവെന്നും അവര്‍ പറയുന്നു. ഗോത്രവര്‍ഗക്കാര്‍ സാധാരണയായി വനങ്ങള്‍ വെട്ടിത്തെളിച്ച് കൃഷിക്ക് അനുയോജ്യമാക്കുകയും പിന്നീട് ഈ സ്ഥലം മുഴുവന്‍ ഗോത്രത്തിന്റെയും അധീനതയിലായിരിക്കുകയും ചെയ്യും ഇതിനെയാണ് കുന്ത്കാട്ടി എന്ന് പറയുന്നത്. ഇവിടെ നിന്നുമാണ് സഞ്ജു പ്രധാന്‍ മരങ്ങള്‍ വെട്ടിയത്.
പല പ്രാവശ്യം മുന്നറിയിപ്പ് നല്‍കിയിട്ടും അത് ലംഘിച്ച സഞ്ജു പ്രധാനെ ഗ്രാമവാസികള്‍ തീ കൊളുത്തുകയായിരുന്നു. സംഭവമറിഞ്ഞെത്തിയ പൊലീസിന്റെ മുന്നിലിട്ടാണ് ഇയാളെ ഗ്രാമവാസികള്‍ തീ കൊളുത്തിയത്