News
മദര്‍ തെരേസക്ക് വിശുദ്ധപദവി ലഭിച്ചത് നുണയുടെ അടിസ്ഥാനത്തില്‍; ആക്ഷേപവുമായി ആര്‍.എസ്.എസ് മുഖവാരിക പാഞ്ചജന്യ
ന്യൂഡല്‍ഹി: മദര്‍ തെരേസക്കും മിഷണരീസ് ഒഫ് ചാരിറ്റിക്ക് നേരേയും ഗുരുതര ആരോപണങ്ങളുമായി ആര്‍.എസ്.എസ് മുഖവാരിക പാഞ്ചജന്യ. ‘കുരിശേറ്റല്‍, അധികാരം, ഗൂഡാലോചന’ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് മദര്‍ തെരേസക്കെതിരെയും മിഷണറീസ് ഓഫ് ചാരിറ്റിക്കെതിരെ പാഞ്ചജന്യ ആക്ഷേപങ്ങള്‍ ഉന്നയിച്ചത്.
കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ മിഷണറീസ് ഓഫ് ചാരിറ്റിയുടെ രെജിസ്‌ട്രേഷന്‍ പുതുക്കുന്നത് തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് ആര്‍.എസ്.എസ് മുഖവാരികയില്‍ മിഷണറീസ് ഓഫ് ചാരിറ്റിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്.
മദര്‍ തെരേസക്ക് ഭാരത രത്‌നം നല്‍കാന്‍ കാരണം ‘ഇന്ത്യയിലെ മതനിരപേക്ഷ രാഷ്ട്രീയം എന്നറിയപ്പെടുന്ന ചില കാരണങ്ങള്‍’ കൊണ്ടാണെന്ന് ലേഖനത്തില്‍ പറയുന്നു. മദര്‍ തെരേസക്ക് വിശുദ്ധപദവി ലഭിച്ചത് നുണയുടെ അടിസ്ഥാനത്തിലാണെന്നും പാഞ്ചജന്യത്തിലെ ലേഖനത്തില്‍ പറയുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News