കൊച്ചി: ചാരിറ്റി പ്രവര്‍ത്തകനും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായിരുന്ന ഫിറോസ് കുന്നംപറമ്പിലിന്റെ അശ്ളീല ചാറ്റ് മിറര്‍ കേരള എന്ന ഫേസ്ബുക്ക് പേജ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. പോസ്റ്റിന്റെ അടിയില്‍ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയിട്ടുള്ളത്. ഫിറോസിനെതിരെയുള്ള കമന്റുകളാണ് കൂടുതല്‍ ഉള്ളത്. ‘ഇയാള്‍ എംഎല്‍എ ആയിരുന്നെങ്കില്‍ അത് നാടിന് എത്രമാത്രം ആപത്തായിരുന്നേനെ’ എന്നാണു പലരുടെയും ചോദ്യം. ഇതോടെ, ഫിറോസിനെ വിമര്‍ശിച്ച് ആക്ടിവിസ്റ്റ് ജസ്ല മാടശ്ശേരി രംഗത്ത് വന്നിട്ടുണ്ട്.
പുറമെ മാന്യനാണെന്ന് പറഞ്ഞ് മറ്റുള്ളവരെ നിരന്തരം ഉപദ്രവിക്കുകയും വിചാരണ ചെയ്യുകയും സദാചാരം വിളമ്പുകയും ചെയ്യുന്ന ഒരു മാന്യനായത് കൊണ്ടാണ് ഫിറോസിന്റെ അശ്‌ളീല ചാറ്റിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതും വൈറലാകുന്നതുമെന്ന് ജസ്ല പറയുന്നു. വിമര്‍ശിക്കുന്നവരെ മോശക്കാരാക്കിയും വേശ്യകളാക്കിയുമുള്ള നാറിയ സ്വഭാവമാണ് ഫിറോസിനെന്ന് ജസ്ല പറയുന്നു. വ്യക്തിജീവിതത്തില്‍ ഒരു മാന്യതയും പുലര്‍ത്താത്ത ഒരാളാണ് ഫിറോസ് എന്നും ജസ്ല പരിഹസിക്കുന്നു.
അതേസമയം, ജസ്ലയും ഫിറോസും മുന്‍പ് പലതവണ സോഷ്യല്‍ മീഡിയയില്‍ ഏറ്റുമുട്ടിയിരുന്നു. ഫിറോസിന്റെ ചാരിറ്റി പ്രവര്‍ത്തനത്തിനെതിരെ രംഗത്ത് വന്ന സമയം, ജാസ്ലയെ വ്യക്തിപരമായി അധിക്ഷേപിക്കുകയും അശ്‌ളീല വാക്കുകകള്‍ ഉപയോഗിച്ച് ഫിറോസ് അപമാനിക്കുകയും ചെയ്തിരുന്നു. ഇതിനുശേഷം ഫിറോസിന്റെ ആരാധകര്‍ ജസ്ലയ്ക്ക് നേരെ വന്‍ രീതിയിലുള്ള സൈബര്‍ ആക്രമണമായിരുന്നു അഴിച്ച് വിട്ടിരുന്നത്.
ജസ്ല മാടശ്ശേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
ഫിറോസ് കുന്നുംപറമ്പിലിനോട്…
താങ്കള്‍ ഈ പണി ചെയ്തത് പുറത്തു വന്നതോണ്ട് മാത്രമാണ് നിങ്ങള്‍ പെട്ടത്. ഇത് പുറത്തറിയാതെ ചെയ്യുന്ന ധാരാളം പേരുണ്ട്. പക്ഷെ മാറ്റാരും വിമര്‍ശിക്കപ്പെടാത്ത പോലെ താങ്കള്‍ വിമര്‍ശിക്കപ്പെടുന്നതിന്റെ കാരണം. പുറത്തു ഞാന്‍ വലിയ മാന്യനാണെന്ന് പറഞ്ഞു.. മറ്റുള്ളവരെ നിരന്തരം ഉപദ്രവിക്കുകയും വിചാരണ ചെയ്യുകയും സദാചാരം വിളമ്പുകയും ചെയ്യുന്ന ഒരു ഊളയാണ് താങ്കള്‍. നിങ്ങളെ വിമര്‍ശിക്കുന്ന വരെ മോശക്കാരക്കുകയും… വേശ്യകളാക്കുകയും ചെയ്യുന്ന നാറിയ സ്വഭാവം താങ്കള്‍ക്കുള്ളത് കൊണ്ടാണ്.
എന്നെ വിമര്‍ശിക്കുന്ന സ്ത്രീ വേശ്യയാണ്.. ആരുടെ മുന്നിലും തുണി അഴിക്കുന്നവളാണ് എന്നൊക്കെ പബ്ലിക് പ്ലാറ്റഫോമിലും ചാനല്‍ ചര്‍ച്ചകളിലും വന്നു മാന്യനായി തള്ളിയപ്പോ നിങ്ങളോര്‍ത്തില്ല, നിങ്ങള്‍ ആണു ഇപ്പറഞ്ഞതൊക്കെയും എന്നു. നിങ്ങള്‍ വ്യക്തിജീവിതത്തില്‍ ഇപ്പറഞ്ഞ ഒരു മാന്യതയും പുലര്‍ത്താത്ത വളരെ വലിയ നാറിയാണെന്ന് നന്നായറിയാമായിരുന്നിട്ടും ഞാന്‍ അന്നൊന്നും ആ രീതിയില്‍ നിങ്ങളെ അപമാനിച്ചിട്ടില്ല. പലരും പല വിഡിയോസും അയച്ചു തന്നിട്ടും എനിക്കതിന്റെ ആവശ്യമില്ല.
അതയാളുടെ വ്യക്തിപരമായ കാര്യമാണെന്ന് പറഞ്ഞു തള്ളീട്ടുണ്ട്. പക്ഷെ വിട്ടില്ല.. നിങ്ങളും നിങ്ങളുടെ ഫാന്‍സും. സോഷ്യല്‍ മീഡിയയില്‍ നിരന്തരം അപമാനിച്ചു കൊണ്ടിരുന്നു. മനസാ വാച അറിയാത്ത കാര്യങ്ങള്‍ എന്റെ മേലേക്ക് തള്ളി മറിച്ചിട്ടു. ഫിറോസ് താന്‍ ഒരു പന്ന പകല്‍ മാന്യനായത് കൊണ്ട് മാത്രമാണ് ഞന്‍ എന്റെ വാളില്‍ അത് ഷെയര്‍ ചെയ്തത്. സെക്‌സ് ഒരു പാപമൊന്നുമല്ല എന്നാലും എന്റെ കാലമേ…