കൊടും കുറ്റവാളി വികാസ് ദുബെ അറസ്റ്റില്‍

ഭോപാല്‍: കാണ്‍പൂരില്‍ എട്ട് പോലീസ് ഉദ്യോഗസ്ഥരെ കൊന്ന കേസിലെ മുഖ്യസൂത്രധാരനും കൊടും ക്രിമിനലുമായ വികാസ് ദുബെ അറസ്റ്റില്‍. മധ്യപ്രദേശ് ഉജ്ജയിനിലെ മഹാകാളീശ്വര്‍ ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്.

കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, കവര്‍ച്ച, കലാപം തുടങ്ങി 60ഓളം കേസുകളാണ് വികാസ് ദുബെയുടെ പേരിലുള്ളത്. നാല്‍പതോളം പോലീസ് ടീമും എസ്ടിഎഫും വികാസ് ദുബെയെ കണ്ടെത്താനുള്ള തിരച്ചിലിലായിരുന്നു. ഈ മാസം മൂന്നിനാണ് പോലീസ് ഉദ്യോഗസ്ഥരെ വികാസ് ദുബെ എന്‍കൗണ്ടറില്‍ കൊലപ്പെടുത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News