സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സരിത്തിന്റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ്

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ പി.എസ് സരിത്തിന്റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ്. ഇന്ന് കൊച്ചിയിലെ കോടതിയില്‍ സരിത്തിനെ ഹാജരാക്കും. ഇയാള്‍ നിലവില്‍ എറണാകുളത്തെ കൊവിഡ് കെയര്‍ സെന്ററിലാണുള്ളത്.

ഈ കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കപ്പെടുന്ന സ്വപ്ന സുരേഷ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ബുധനാഴ്ച രാത്രി ഓണ്‍ലൈനിലാണ് ഹര്‍ജി ഫയല്‍ ചെയ്തത്. അഭിഭാഷകനായ രാജേഷ് കുമാറാണ് സ്വപ്നക്ക് വേണ്ടി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. നാല് ദിവസമായി ഒളിവിലാണ് സ്വപ്ന സുരേഷ്. ഹര്‍ജി എന്ന് പരിഗണിക്കും എന്നത് ഹൈക്കോടതി ഇന്ന് തീരുമാനിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News