ഭര്‍ത്താവിന്റെ സുഹൃത്തായ സിനിമ നടനുമായി സ്വപ്‌നയ്ക്ക് അടുപ്പം, ഭര്‍ത്താവിനോട് പോലും പറയാതെ വിദേശത്ത് നിന്ന് നാട്ടിലെത്തി; ഒടുവില്‍ വിവാഹമോചനം

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യആസൂത്രക സ്വപ്ന സുരേഷിന്റെ കുടുംബ ജീവിതത്തിലും നിരവധി ട്വിസ്റ്റുകള്‍. സ്വപ്ന 2002ല്‍ ആണ് വിവാഹിതയാകുന്നത്. വിദേശത്ത് വെച്ചായിരുന്നു വിവാഹം. തുടര്‍ന്ന് ഭര്‍ത്താവിനൊപ്പം ബാര്‍ ബിസിനസ് തുടങ്ങി. ഇതിനിടെ ഭര്‍ത്താവിന്റെ സുഹൃത്തായ സിനിമ നടനുമായി സ്വപ്ന അടുത്തു. ഭര്‍ത്താവിനെ പോലും അറിയിക്കാതെ സ്വപ്ന നാട്ടില്‍ തിരികെ എത്തി. തുടര്‍ന്ന് വിവാഹ മോചിതയായി.

സിനിമ നടനാണ് സ്വപ്നയുടെ നാട്ടിലേക്കുള്ള മടക്കത്തിന് കാരണമായത്. എന്നാല്‍ ഈ ബന്ധം അധിക കാലം നീണ്ടു നിന്നില്ല. നടന്റെ ബന്ധുക്കള്‍ ഇടപെട്ടതോടെ ആ ബന്ധം അവസാനിച്ചു. ഇതോടെ കുടുംബാംഗങ്ങളുമായുള്ള ബന്ധത്തിലും വിള്ളല്‍ സംഭവിച്ചു. പിന്നീട് സ്വപ്ന വിദേശത്തേക്ക് മടങ്ങി പോയില്ല.

2012 മുതല്‍ തലസ്ഥാനത്ത് താമസമാക്കി. ആദ്യം ട്രാവല്‍ ഏജന്‍സികളില്‍ മാറി മാറി ജോലി ചെയ്തു. ഇതിനിടെ എയര്‍ ഇന്ത്യയുടെ ഗ്രൗണ്ട് ഹാന്‍ഡ്ലിങ് വിഭാഗമായ സാറ്റ്സില്‍ ജോലി നേടി. സ്വപ്ന രണ്ടാം വിവാഹം കഴിഞ്ഞതിന് ശേഷമാണ് കോണ്‍സുലേറ്റിലെ ജീവനക്കാരി ആകുന്നത്. ഗള്‍ഫില്‍ നിന്നും വലിയ സമ്പാദ്യം ഒന്നും ഇല്ലാതെ നാട്ടില്‍ എത്തിയ സ്വപ്നയ്ക്ക് ഇന്ന് കോടികളുടെ നിക്ഷേപമാണുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News