EntertainmentNationalNews
നടന്‍ സുശീല്‍ ഗൗഡ ആത്മഹത്യ ചെയ്തു
ബംഗളൂരു: കന്നട നടന്‍ സുശീല്‍ ഗൗഡ ആത്മഹത്യ ചെയ്തു. മാണ്ഡ്യ ജില്ലയിലെ താരത്തിന്റെ വീട്ടിലാണ് താരത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 30 വയസായിരുന്നു. ആത്മഹത്യയ്ക്ക് പിന്നിലെ കാരണമെന്തെന്ന് വ്യക്തമായിട്ടില്ല.
ഫിറ്റ്നസ് ട്രെയ്നര്‍ കൂടിയായിരുന്ന സുശീല്‍ ടെലിവിഷന്‍ സീരിയലുകളില്‍ വേഷമിട്ടിട്ടുണ്ട്. ദുനിയ വിജയ് കേന്ദ്രകഥാപാത്രത്തിലെത്തുന്ന സലാഗ എന്ന ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിലും സുശീല്‍ വേഷമിട്ടിട്ടുണ്ട്.
സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി നരിവധി താരങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. ‘സുശീല്‍ നീ കടന്നുപോയത് എന്തിലൂടെയാണെന്ന് അറിഞ്ഞിരുന്നില്ല. പക്ഷേ നിനക്കൊരു ഭാവിയുണ്ടായിരുന്നു. നല്ല ദിവസങ്ങള്‍ക്ക് വേണ്ടി നീ കാത്തിരിക്കണമായിരുന്നു’- നടന്‍ ധനഞ്ജയ് ട്വിറ്ററില്‍ കുറിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News