എട്ട് പൊലീസുകാരെ കൊലപ്പെടുത്തിയ വികാസ് ദുബേയെ പൊലീസ് വെടിവെച്ച്‌ കൊന്നു

ലക്നൗ: പൊലീസ് പിടിയിലായ കൊടും കുറ്റവാളി വികാസ് ദുബേയെ പൊലീസ് വെടിവെച്ച്‌ കൊന്നു. വികാസ് ദുബേയുമായി പോയ വാഹനം അപകടത്തില്‍ പെടുകയും ദുബേ രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് വെടിവയ്ക്കുകയുമായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

ഉത്തര്‍പ്രദേശില്‍ എട്ട് പൊലീസുകാരെ കൊലപ്പെടുത്തിയ കൊടുംകുറ്റവാളിയായ വികാസ് ദുബെ ഇന്നലെയാണ് അറസ്റ്റിലായത്. ഉജ്ജെയ്നില്‍ നിന്നുമാണ് ഇയാളെ പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം പൊലീസിന്‍്റെ പിടിയില്‍ നിന്നും വികാസ് ദുബെ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു.

വികാസ് ദുബെയ്ക്കായി യു പി പൊലീസ് ഉത്തരേന്ത്യ ഒട്ടാകെ കര്‍ശന പരിശോധനയാണ് നടത്തിയവന്നിരുന്നത്. ഹരിയാനയിലെ ഫരീദാബാദിലെ ബാദ്കല്‍ ചൗക്ക് ഏരിയയിലെ ഒരു ഹോട്ടലില്‍ വികാസ് ദുബെ ഒളിവില്‍ താമസിച്ചിരുന്നുവെന്ന് പൊലീസ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News