ആലപ്പുഴയില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന വയോധിക മരിച്ചു

ആലപ്പുഴ: ആലപ്പുഴയില്‍ കൊവിഡ് നിരീക്ഷണത്തിലിരുന്ന വയോധിക മരിച്ചു. ആലപ്പുഴ വെളിയനാട് സ്വദേശിനി ത്രേസ്യാമ്മ ജോസഫ്(96) ആണ് മരിച്ചത്. ബംഗളൂരുവില്‍ നിന്നെത്തിയ ഇവര്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.

അതേസമയം ആലപ്പുഴ കുട്ടനാട്ടില്‍ കുഴഞ്ഞു വീണു മരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരിന്നു. പുളിങ്കുന്ന് കണ്ണാടി സ്വദേശി ബാബു(52) നാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് മരിച്ചത്. പിസിആര്‍ ടെസ്റ്റിലാണ് ഫലം പോസിറ്റിവായത്.

കെട്ടിട നിര്‍മ്മാണ തൊഴിലാളിയായിരുന്ന ഇദ്ദേഹം നിരവധിപ്പേരുമായി സംമ്പര്‍ക്കം പുലര്‍ത്തിയിരുന്നതായി ആരോഗ്യ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇദ്ദേഹത്തിന് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് അറിയില്ല. ഉറവിടം വ്യക്തമാകാത്ത സാഹചര്യത്തില്‍ പ്രദേശത്ത് ആശങ്ക നിലനില്‍ക്കുകയാണ്. കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ആലപ്പുഴയില്‍ തീരമേഖലയില്‍ മത്സ്യബന്ധനവും വില്‍പ്പനയും നിരോധിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News